
കുവൈത്തിൽ ചികിത്സാ പിഴവ് തെളിഞ്ഞതിനെത്തുടർന്ന് സ്വകാര്യ മേഖലയിലെ ഒരു വിദഗ്ധ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കാൻ ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങി. ഇതുസംബന്ധിച്ച കേസ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രോഗികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന മന്ത്രാലയത്തിന്റെ കർശന നിലപാടിന്റെ ഭാഗമായാണ് ഈ തീരുമാനം.
മെഡിക്കൽ റെസ്പോൺസിബിലിറ്റി വിഭാഗം നടത്തിയ വിശദമായ സാങ്കേതിക-നിയമപരമായ അന്വേഷണങ്ങൾക്കൊടുവിലാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും തൊഴിൽ ചട്ടലംഘനവും ഉണ്ടായതായി കണ്ടെത്തിയത്.