കുവൈറ്റിലെ ഈ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക 


കുവൈത്തിലെ ജാസിം അൽ-ഖറാഫി റോഡിൽ (സിക്സ്ത് റിംഗ് റോഡ്) വെള്ളിയാഴ്ച പുലർച്ചെ മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സബാഹ് അൽ-നാസർ ഭാഗത്തേക്കുള്ള റോഡിലെ അൽ-മസീലയിൽ നിന്ന് അൽ-ജഹ്‌റയിലേക്കുള്ള പാതയാണ് താത്കാലികമായി അടയ്ക്കുന്നത്.

ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്ന വാഹനങ്ങളെ അൽ-സുലൈബിയ റോഡിലേക്ക് തിരിച്ചുവിടുമെന്നും അധികൃതർ വ്യക്തമാക്കി. മെയ് 8 വെള്ളിയാഴ്ച പുലർച്ചെ 2 മണിമുതൽ രാവിലെ 10 മണിവരെയാണ് നിയന്ത്രണം നിലവിലുണ്ടാകുക.

യാത്രക്കാർ ട്രാഫിക് ചിഹ്നങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും നിർദേശിച്ചിരിക്കുന്ന ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്ഥലത്തുള്ള ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും വാഹനമോടിക്കുന്നവർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും ആക്കുന്നതിനായാണ് മുൻകൂട്ടി അറിയിപ്പ് നൽകിയിരിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version