
കഴിഞ്ഞ ദിവസങ്ങളായി കുവൈത്തിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും സംശയാസ്പദമായ അന്താരാഷ്ട്ര ഫോണ്‍ കോളുകള്‍ വര്‍ധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ‘വാംഗിരി സ്കാം’ എന്നറിയപ്പെടുന്ന സംഘടിത സൈബര്‍ തട്ടിപ്പ് രീതിയാണ് ഇതിന് പിന്നില്‍.
ഒരു തവണ ബെല്ലടിച്ച് ഉടന്‍ കട്ട് ചെയ്യുന്ന കോളുകള്‍ വഴി ആളുകളെ തിരിച്ചുവിളിക്കാന്‍ പ്രേരിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ തന്ത്രം. തിരിച്ചുവിളിക്കുന്നവരെ ഉയര്‍ന്ന നിരക്കുള്ള അന്താരാഷ്ട്ര നമ്പറുകളിലേക്ക് റീഡയറക്ട് ചെയ്ത് മിനിറ്റുകള്‍ക്കകം വലിയ തുക ഈടാക്കും.
ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളെയാണ് ഇത്തരത്തില്‍ ലക്ഷ്യമിടുന്നത്. ചില കേസുകളില്‍, വോയ്സ് മെസ്സേജുകളിലൂടെ കോള്‍ നീട്ടുകയും, വിളിക്കുന്നയാളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പിന്നീട് ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
കൂടാതെ, കൊറിയര്‍ സര്‍വീസ്, ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് തുടങ്ങിയ പേരുകളില്‍ വ്യാജ ലിങ്കുകള്‍ അയച്ച് ഫോണ്‍ ഹാക്ക് ചെയ്യാനും വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാനും ശ്രമങ്ങള്‍ നടക്കുന്നു.
ജാഗ്രത നിര്‍ദ്ദേശങ്ങള്‍:
-അപരിചിതമായ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒഴിവാക്കുക
-ഒരു റിംഗ് മാത്രം നല്കി കട്ട് ചെയ്യുന്ന കോളുകള്‍ തിരിച്ചുവിളിക്കരുത്
-സംശയാസ്പദമായ സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
-ഇത്തരത്തിലുള്ള നമ്പറുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യുക
സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ജാഗ്രതയും ബോധവുമാണ് ഏറ്റവും വലിയ പ്രതിരോധം..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t