വാടകയ്‌ക്കെടുത്ത കാർ കടത്താൻ വിദേശത്തേക്ക് കടത്താൻ വ്യാജരേഖ ചമച്ചു: ജിപിഎസ് പണികൊടുത്തു, പ്രവാസി പിടിയിൽ

വാടകയ്‌ക്കെടുത്ത കാർ വ്യാജരേഖകൾ ചമച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ 36 വയസ്സുകാരനായ അറബ് പൗരനെ ഷാർജ കോടതി ആറ് മാസം തടവിനും 5,000 ദിർഹം പിഴയ്ക്കും ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ യുഎഇയിൽ നിന്നും നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വാഹനത്തിലെ ജിപിഎസ് (GPS) സംവിധാനമാണ് പ്രതിയുടെ തട്ടിപ്പ് പൊളിക്കാൻ നിർണ്ണായകമായത്.

വാടകയ്‌ക്കെടുത്ത വാഹനം കൃത്യസമയത്ത് തിരിച്ചേൽപ്പിക്കാതിരുന്നതും പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതും ശ്രദ്ധയിൽപ്പെട്ട റെന്റൽ കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു. കമ്പനി അധികൃതർ വാഹനത്തിലെ ജിപിഎസ് പരിശോധിച്ചപ്പോൾ കാർ ഒരു ട്രക്കിനുള്ളിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദുബായ് തുറമുഖത്തേക്ക് കാർ കൊണ്ടുപോകുകയായിരുന്ന ട്രക്ക് ഡ്രൈവറെ പോലീസ് പിടികൂടുകയും പ്രതിയായ എം.എ. ആണ് കാർ ഏൽപ്പിച്ചതെന്ന് ഡ്രൈവർ വെളിപ്പെടുത്തുകയും ചെയ്തു.

വാഹനത്തിന്റെ രേഖകളിൽ തിരിമറി നടത്തിയതായും വ്യാജരേഖകൾ ഉപയോഗിച്ച് കാർ രാജ്യം കടത്താനാണ് പ്രതി ശ്രമിച്ചതെന്നും പരിശോധനയിൽ വ്യക്തമായി. വിചാരണ വേളയിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും ട്രക്ക് ഡ്രൈവറെ അറിയില്ലെന്നും പ്രതി വാദിച്ചെങ്കിലും, വാഹനത്തിലെ ട്രാക്കിംഗ് വിവരങ്ങളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി കോടതി കുറ്റം ശരിവെക്കുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy