പിഴത്തുകയിൽ ഇളവുമായി വ്യാജ എസ്എംഎസ്: യുഎഇയിലെ തട്ടിപ്പ് കേന്ദ്രം കണ്ടെത്തി

ലക്ഷ്യമിട്ട് പ്രവർത്തിച്ച തട്ടിപ്പ് ശൃംഖലയെതിരെ നിർണായക നടപടി. അജ്മാനിൽ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ പ്രവർത്തിച്ചിരുന്ന തട്ടിപ്പ് കേന്ദ്രം അധികൃതർ കണ്ടെത്തി. റെയ്ഡിനിടെ പ്രാദേശികമായി സംഘത്തെ നയിച്ച ഒരാളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ 22 ഇലക്ട്രോണിക് പോയിന്റ്-ഓഫ്-സെയിൽ (POS) ഉപകരണങ്ങൾ പിടിച്ചെടുത്തു. തട്ടിപ്പിലൂടെ ലഭിച്ച ബാങ്ക് കാർഡ് വിവരങ്ങൾ ഉപയോഗിച്ച് വ്യാജ ഇടപാടുകൾ നടത്തുന്നതിനായിരുന്നു ഇവ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ടോൾ ഗേറ്റുകളിൽ പിഴ അടയ്ക്കാതെ കടന്നുപോയവർക്കായി പിഴ ഇളവോടെ തീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത സന്ദേശങ്ങളാണ് തട്ടിപ്പുകാർ അയച്ചത്. എന്നാൽ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തവർക്ക് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വലിയ തുകകൾ നഷ്ടപ്പെടുകയായിരുന്നു. പരാതികൾ വർധിച്ചതിനെ തുടർന്ന് പ്രത്യേക ആന്റി-ഫ്രോഡ് സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക ഇടപാടുകളുടെ ട്രാക്കിംഗും ഇരകളിൽ നിന്ന് ശേഖരിച്ച തെളിവുകളും അടിസ്ഥാനമാക്കിയാണ് അജ്മാനിലെ കേന്ദ്രം കണ്ടെത്തിയത്. അന്വേഷണം തുടരുന്നതിനിടെ, രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ഒരു പാകിസ്താൻ പൗരൻ നയിക്കുന്ന വൻ ക്രിമിനൽ ശൃംഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.

വ്യാജ കമ്പനികളും ഷാർജ അജ്‌മാൻ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. വിവിധ എമിറേറ്റുകളിലായി 35 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ദുബായിൽ മാത്രം 29 കേസുകളുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രധാന പ്രതി നൽകിയ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് നിരവധി തട്ടിപ്പ് സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച POS മെഷീനുകൾ വഴി ഇടപാടുകൾ നടത്തിയതായി മറ്റ് പ്രതികൾ സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഒളിവിൽ കഴിയുന്ന മുഖ്യ പ്രതിയെ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy