
യുഎഇയിൽ ജോലി മാറുന്ന പ്രവാസികൾക്കായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ ജോലിയിലേക്ക് മാറുന്നതിന് മുൻപായി പഴയ തൊഴിലുടമയിൽ നിന്നും ലഭിക്കാനുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും പൂർണ്ണമായും കൈപ്പറ്റി എന്ന് ഉറപ്പുവരുത്തേണ്ടത് ഇനി മുതൽ അനിവാര്യമാണ്. സാമ്പത്തിക ഇടപാടുകൾ കൃത്യമായി സെറ്റിൽ ചെയ്താൽ മാത്രമേ പുതിയ തൊഴിൽ കരാറിലേക്ക് നിയമപരമായി മാറാൻ സാധിക്കുകയുള്ളൂ.
ഫുൾ ടൈം കോൺട്രാക്റ്റിൽ ജോലി ചെയ്യുന്നവർ അവരുടെ നിശ്ചിത ജോലി സമയത്ത് ആ തൊഴിലുടമയ്ക്ക് കീഴിൽ മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ എന്ന് നിയമം വ്യക്തമാക്കുന്നു. അതേസമയം ഫ്ലെക്സിബിൾ കോൺട്രാക്റ്റിൽ ഉള്ളവർക്ക് സാഹചര്യത്തിനനുസരിച്ച് ജോലി സമയത്തിൽ മാറ്റം വരുത്താൻ സാധിക്കും.
തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി വലിയൊരു മാറ്റവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിസ്ഥലത്തെ അപകടം മൂലമുള്ള മരണം അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾ എന്നിവയ്ക്ക് തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 24 മാസത്തെ തുക നഷ്ടപരിഹാരമായി ലഭിക്കും. ഇത് കുറഞ്ഞത് 18,000 ദിർഹം മുതൽ പരമാവധി 2,00,000 ദിർഹം വരെയാകാം. ജോലി മാറുന്നവർ പഴയ കമ്പനിയിലെ സെറ്റിൽമെന്റ് രേഖകളിൽ ഒപ്പിടുന്നതിന് മുൻപ് ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പുവരുത്തുന്നത് നിയമതടസ്സങ്ങൾ ഒഴിവാക്കാൻ സഹായിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t