
യുഎഇയിൽ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് എല്ലാ സാഹചര്യങ്ങളിലും ‘അന്യായമായ പിരിച്ചുവിടൽ’ ആയി കണക്കാക്കാനാവില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. നിലവിലുള്ള ഫെഡറൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (43), (47) എന്നിവ പ്രകാരം വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തൊഴിലുടമയ്ക്ക് തൊഴിൽ കരാർ അവസാനിപ്പിക്കാൻ അധികാരമുണ്ട്.
തൊഴിലുടമയ്‌ക്കെതിരെ മന്ത്രാലയത്തിൽ പരാതി നൽകിയതിനോ നിയമനടപടി സ്വീകരിച്ചതിനോ പിന്നാലെ ഒരു ജീവനക്കാരനെ പുറത്താക്കുന്ന സാഹചര്യമാത്രമാണ് ‘അന്യായമായ പിരിച്ചുവിടൽ’ ആയി പരിഗണിക്കുന്നത്. ഇത്തരം കേസുകളിൽ മാത്രമേ ജീവനക്കാരന് പ്രത്യേക നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകൂ.
കരാർ അവസാനിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നോട്ടീസ് കാലയളവ്:
തൊഴിൽ കരാറിൽ നിശ്ചയിച്ചിട്ടുള്ള നോട്ടീസ് കാലയളവ് ഇരു കക്ഷികളും കൃത്യമായി പാലിക്കണം. നിയമപരമായ കാരണങ്ങളാൽ കരാർ അവസാനിപ്പിക്കാൻ തൊഴിലുടമയ്ക്ക് ഈ നോട്ടീസ് കാലയളവ് നൽകേണ്ടതാണ്.
നഷ്ടപരിഹാരം:
കോടതി ‘അന്യായമായ പിരിച്ചുവിടൽ’ എന്ന് കണ്ടെത്തുന്ന സാഹചര്യങ്ങളിൽ, ജീവനക്കാരന്റെ ജോലിയുടെ സ്വഭാവം, സേവന ദൈർഘ്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് പരമാവധി മൂന്ന് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി വിധിക്കാം.
ദീർഘകാല സേവനം ചെയ്ത ജീവനക്കാരനായാലും, നിയമപരമായ എല്ലാ നടപടികളും പാലിച്ച് നൽകിയ പിരിച്ചുവിടൽ നോട്ടീസ് അന്യായമായി കണക്കാക്കാനാവില്ലെന്ന് നിയമവിദഗ്ധനായ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബ വ്യക്തമാക്കി..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t