പൊതുജനങ്ങൾ ഈ സമയം വരെ വീടുകളിൽ തന്നെ കഴിയണം:നിർണ്ണായക മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി :
കുവൈത്തിൽ സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ന് ( ചൊവ്വ) രാത്രി മുഴുവൻ സമയവും പൊതു ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.അത്യാവശ്യ കാര്യങ്ങൾക്കായല്ലാതെ ഏപ്രിൽ 7 ചൊവ്വാഴ്ച അർദ്ധരാത്രി 12:00 മുതൽ ഏപ്രിൽ 8 ബുധനാഴ്ച രാവിലെ 6:00 വരെപുറത്തിറങ്ങരുത് .പൗരന്മാരോടും താമസക്കാരോടും നടത്തിയ അഭ്യർത്ഥനയിൽ എല്ലാവരും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുവാനും ബന്ധപ്പെട്ട യോഗ്യതയുള്ള അധികാരികളുമായി സഹകരിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version