യുഎഇ തൊഴിൽ വിപണിയിൽ അച്ചടക്കം കടുക്കുന്നു; നിയമലംഘനങ്ങളിൽ വൻ കുറവ്, പരിശോധനകൾക്ക് എഐ കരുത്ത്

യുഎഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ കർശന പരിശോധനകൾ വലിയ വിജയമാകുന്നു. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി ഏതാണ്ട് 6.95 ലക്ഷം പരിശോധനകളാണ് അധികൃതർ പൂർത്തിയാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് നിയമങ്ങൾ പാലിക്കുന്ന കാര്യത്തിൽ 34 ശതമാനം വർധനവുണ്ടായതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന അയ്യായിരത്തോളം സംയുക്ത പരിശോധനകൾ തൊഴിൽ വിപണിയിലെ അച്ചടക്കം മെച്ചപ്പെടുത്താൻ സഹായിച്ചു.

ആധുനിക സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും (AI) സഹായത്തോടെയാണ് ഇപ്പോൾ പരിശോധനകൾ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഡാറ്റാ അനാലിസിസ് ഉപയോഗിച്ച് നിയമലംഘനങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നത് മന്ത്രാലയത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിച്ചു. ഇതിന്റെ ഫലമായി ആകെ നിയമലംഘനങ്ങളിൽ 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും വ്യാജ സ്വദേശിവൽക്കരണം തടയുന്നതിൽ വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ചത്; ഇത്തരം കേസുകളിൽ 62 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.

തൊഴിലാളികളുടെ ക്ഷേമത്തിനും താമസസൗകര്യങ്ങൾക്കും വലിയ മുൻഗണനയാണ് യുഎഇ നൽകുന്നത്. നിയമവിരുദ്ധമായ ലേബർ ക്യാമ്പുകളുടെ എണ്ണത്തിൽ 30 ശതമാനം കുറവ് വന്നത് ഇതിന്റെ തെളിവാണ്. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം സുസ്ഥിരവും മത്സരാധിഷ്ഠിതവുമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിലും പരിശോധനകൾ തുടരുമെന്നും സ്വദേശിവൽക്കരണ പദ്ധതികളുടെ വിശ്വാസ്യത ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy