യുഎഇയിൽ നോട്ടീസ് പിരീഡ് ഇല്ലാതെ ജോലി രാജിവയ്ക്കാം; പക്ഷേ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പണി കിട്ടും!

യുഎഇ തൊഴിൽ നിയമപ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ നോട്ടീസ് പിരീഡ് നൽകാതെ തന്നെ തൊഴിലാളികൾക്ക് ജോലി രാജിവയ്ക്കാൻ അനുവാദമുണ്ട്. പ്രധാനമായും തൊഴിലുടമ കരാർ വ്യവസ്ഥകളോ നിയമപരമായ ബാധ്യതകളോ ലംഘിക്കുന്ന സാഹചര്യത്തിലാണ് ആർട്ടിക്കിൾ 45 പ്രകാരം ഈ ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ പെട്ടെന്ന് ജോലി വിട്ടുപോയാൽ അത് സാമ്പത്തിക നഷ്ടത്തിന് വഴിവെക്കും. നോട്ടീസ് പിരീഡ് നൽകാതെ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നവർ ജോലി വിടുന്നതിന് 14 പ്രവൃത്തി ദിവസങ്ങൾക്ക് മുൻപ് തൊഴിൽ മന്ത്രാലയത്തെ (MOHRE) വിവരം അറിയിക്കേണ്ടതുണ്ട്. മന്ത്രാലയത്തിന്റെ ഇടപെടലിന് ശേഷവും തൊഴിലുടമ വീഴ്ചകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ മാത്രമേ നോട്ടീസ് പിരീഡ് കൂടാതെ നിയമപരമായി രാജിവയ്ക്കാൻ സാധിക്കൂ. ഇത്തരത്തിൽ കൃത്യമായ നടപടികളിലൂടെ രാജിവയ്ക്കുമ്പോൾ തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പായും ലഭിക്കും.

അതേസമയം, മന്ത്രാലയത്തെ അറിയിക്കാതെയും നോട്ടീസ് പിരീഡ് പൂർത്തിയാക്കാതെയും ഏകപക്ഷീയമായി രാജിവയ്ക്കുകയാണെങ്കിൽ കമ്പനിക്ക് നിങ്ങളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ അവകാശമുണ്ട്. സാധാരണയായി നോട്ടീസ് പിരീഡിലെ ശമ്പളത്തിന് തുല്യമായ തുകയായിരിക്കും ഇത്തരത്തിൽ തൊഴിലാളി നൽകേണ്ടി വരിക. കൂടാതെ, തൊഴിൽ കരാറിലെ ജോലിയുടെ തുടക്ക തീയതി (Start Date) സംബന്ധിച്ച തർക്കങ്ങളിലും നിയമം വ്യക്തത നൽകുന്നുണ്ട്. കരാറിൽ രേഖപ്പെടുത്തിയതിനേക്കാൾ മുൻപേ നിങ്ങൾ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ ആ തീയതി തന്നെ തുടക്കമായി അവകാശപ്പെടാൻ തൊഴിലാളിക്ക് അധികാരമുണ്ട്. എന്നാൽ ബാങ്ക് വഴിയുള്ള ശമ്പള രേഖകൾ, പേസ്ലിപ്പുകൾ, ഔദ്യോഗിക ഇമെയിലുകൾ അല്ലെങ്കിൽ ഹാജർ രേഖകൾ എന്നിവ ഹാജരാക്കി ഇത് കോടതിയിൽ തെളിയിക്കേണ്ട ബാധ്യത തൊഴിലാളിക്കായിരിക്കും. മതിയായ രേഖകൾ ഇല്ലെങ്കിൽ കരാറിലെ തീയതി തന്നെയാകും ഔദ്യോഗികമായി പരിഗണിക്കുക.

തൊഴിൽ നിയമങ്ങളിലെ ഇത്തരം മാറ്റങ്ങളും അവകാശങ്ങളും കൃത്യമായി മനസ്സിലാക്കുന്നത് പ്രവാസികൾക്ക് തൊഴിൽപരമായ സുരക്ഷിതത്വം ഉറപ്പാക്കാൻ സഹായിക്കും. കരാർ ലംഘനങ്ങൾ ഉണ്ടാകുമ്പോൾ സ്വയം തീരുമാനമെടുക്കുന്നതിന് പകരം മന്ത്രാലയത്തിന്റെ സഹായം തേടുന്നത് പിൽക്കാലത്തെ നിയമക്കുരുക്കുകൾ ഒഴിവാക്കാൻ ഉപകരിക്കും. സുതാര്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യുഎഇ സർക്കാർ ഇത്തരം കർശനമായ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy