മുജ്‌തബ ഖമനയ് എവിടെ?; തിരിച്ചറിയാനാകാത്തവിധം മുഖം വികൃതമെന്ന് യുഎസ് അവകാശവാദം

ഇസ്രയേലും യുഎസും നടത്തിയ വ്യോമാക്രമണങ്ങളിൽ ഗുരുതരമായി പരുക്കേറ്റ ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്‍തബ ഖമനയിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകൾ ഉയരുന്നു. ആക്രമണത്തിൽ മുഖം ഗുരുതരമായി പരുക്കേറ്റിരിക്കാമെന്നും അതിന്റെ ഫലമായി അദ്ദേഹത്തിന്റെ രൂപഭാവത്തിൽ മാറ്റമുണ്ടായിരിക്കാമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്സേത്ത് പറഞ്ഞു. പരിക്കുകൾ അതീവ ഗുരുതരമായതിനാൽ ആളെ തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടാകുന്ന സാഹചര്യമുണ്ടാകാമെന്നും അതുകൊണ്ടാവാം മുജ്തബ ഖമനയ് ഇപ്പോഴും പൊതുജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടാതെ ഒളിവിൽ തുടരുന്നതെന്നും ഹേഗ്സേത്ത് വ്യക്തമാക്കി.

അതേസമയം ഇറാൻ യുദ്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറെടുക്കുന്നുവെന്ന അവകാശവാദം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു. ഗ്രൂപ്പ് ഓഫ് സെവൻ (ജി–7) രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. യുദ്ധത്തെ തുടർന്ന് മേഖലയിലുണ്ടായ ഇന്ധനക്ഷാമ സാഹചര്യം ഉപയോഗിച്ച് ആഗോള വിപണിയിൽ സ്വാധീനം വർധിപ്പിക്കാൻ റഷ്യ ശ്രമിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങൾ യുഎസിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy