
മേഖലയിൽ നിലനിൽക്കുന്ന അസാധാരണ സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് കുവൈത്ത് വ്യോമാതിർത്തി അടച്ചതോടെ വിദേശത്ത് കുടുങ്ങിയ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ തീരുമാനവുമായി കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ (CSB). നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പുറത്തുള്ള ജീവനക്കാർക്ക് ജോലിയിൽ നിന്ന് ഇളവ് അനുവദിക്കുമെന്ന് ബ്യൂറോ അറിയിച്ചു. വ്യോമാതിർത്തി അടച്ചതോ മറ്റ് ഗതാഗത തടസ്സങ്ങളോ കാരണം ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ജീവനക്കാരുടെ ആശങ്ക പരിഹരിക്കാനാണ് ഈ നടപടി. ജീവനക്കാർ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന കാലയളവ് ഔദ്യോഗിക സേവന കാലമായി തന്നെ പരിഗണിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക മാധ്യമമായ എക്സ് (X) വഴിയാണ് ബ്യൂറോ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. വ്യോമാതിർത്തി വീണ്ടും തുറക്കുകയോ യാത്രാ സൗകര്യങ്ങൾ ലഭ്യമാകുകയോ ചെയ്താൽ ജീവനക്കാർക്ക് നാട്ടിലേക്ക് മടങ്ങി ജോലിയിൽ പ്രവേശിക്കാം.
ജീവനക്കാരന്റെ അംഗീകൃത അവധിയോ ഔദ്യോഗിക അവധിയോ അവസാനിക്കുന്ന ദിവസം മുതലായിരിക്കും ഈ ഇളവ് പ്രാബല്യത്തിൽ വരിക. ബന്ധപ്പെട്ട സൂപ്പർവൈസർമാരുടെ നിർദ്ദേശപ്രകാരം അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് വിഭാഗം ഇതുസംബന്ധിച്ച അന്തിമ നടപടികൾ സ്വീകരിക്കും.
കൂടാതെ, ജീവനക്കാരൻ കുവൈത്തിന് പുറത്താണ് കുടുങ്ങിയിരുന്നതെന്ന് തെളിയിക്കുന്ന യാത്രാ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ സമർപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ ഈ കാലയളവ് സേവന കാലമായി രേഖപ്പെടുത്തുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd