അജ്ഞാത വസ്തുക്കൾ കണ്ടാൽ അടുത്തുപോകരുത്; കുവൈറ്റിൽ കടുത്ത ജാഗ്രതാ മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അജ്ഞാത വസ്തുക്കൾ പതിക്കുന്ന സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ പൗരന്മാരും താമസക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അധികൃതർ പുറത്തിറക്കി. അജ്ഞാത വസ്തുക്കൾ കണ്ടാൽ അവയിൽ നിന്നും അവ പതിച്ച സ്ഥലത്തുനിന്നും സുരക്ഷിതമായ അകലം പാലിക്കണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സംഭവസ്ഥലത്ത് ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, സംഭവസ്ഥലത്തിന്റെ ഫോട്ടോ എടുക്കുകയോ വീഡിയോ ചിത്രീകരിക്കുകയോ ചെയ്യരുതെന്നും, സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടൻ തന്നെ അടിയന്തര നമ്പറിലേക്ക് വിളിച്ച് ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അധികൃതരുടെ മുന്നറിയിപ്പുപ്രകാരം ഇത്തരം അജ്ഞാത വസ്തുക്കൾ വളരെ അപകടകാരികളായിരിക്കാം. അവയിൽ സ്ഫോടക വസ്തുക്കൾ അടങ്ങിയിരിക്കാനുള്ള സാധ്യത ഉണ്ടെന്നും, അവയെ സമീപിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്താൽ സ്ഫോടന സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം വസ്തുക്കൾ കാണുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പ്രദേശത്ത് നിന്ന് അകലം പാലിച്ച് സുരക്ഷിതമായി മാറിനിൽക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇവയ്ക്കരികിലേക്ക് പോകാതിരിക്കാനുള്ള ശ്രദ്ധ വേണമെന്നും അധികൃതർ അറിയിച്ചു. വസ്തുവിന്റെ സ്ഥാനം ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതും പൊതുജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അവർ കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്

കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.

പ്രധാന ഭേദഗതികൾ:

ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.

സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.

സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.

തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.

നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version