പശ്ചിമേഷ്യൻ പ്രതിസന്ധി: പച്ചക്കറികൾ കൊണ്ടുപോകാൻ യുഎഇയിൽ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കൊച്ചിയിലെത്തും

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പ്രതിസന്ധിയിലായ കേരളത്തിലെ പച്ചക്കറി കയറ്റുമതി മേഖലയ്ക്ക് ആശ്വാസമായി അബുദാബിയിൽ നിന്നുള്ള പ്രത്യേക കാർഗോ വിമാനം ഇന്ന് കൊച്ചിയിലെത്തും. ഗൾഫ് മേഖലയിലേക്കുള്ള യാത്രാ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കപ്പെട്ടതോടെയാണ് പച്ചക്കറികൾ കൊണ്ടുപോകാൻ മാത്രമായി ഇത്തരമൊരു പ്രത്യേക സർവീസ് ഏർപ്പെടുത്തിയത്.

സാധാരണയായി യാത്രാ വിമാനങ്ങളിലെ കാർഗോ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ചരക്കുനീക്കം നടക്കാറുള്ളത്. എന്നാൽ നിലവിലെ സാഹചര്യം കാരണം കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തിൽ 60 ശതമാനത്തോളം കുറവുണ്ടായതായി കാർഗോ എച്ച്.ഒ.ഡി സതീഷ് കുമാർ പൈ വ്യക്തമാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ചരക്കുനീക്കം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ, പുതിയ കാർഗോ വിമാനത്തിന്റെ വരവ് കയറ്റുമതിക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പ്രതിസന്ധി പൂർണ്ണമായി മാറാൻ ഇനിയും സമയമെടുക്കും. പച്ചക്കറികൾ കാർഗോ വിഭാഗത്തിലേക്ക് എത്തിക്കുന്നതിന് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യോമയാന സർവീസുകൾ മുടങ്ങിയതും ഹോർമുസ് കടലിടുക്ക് അടച്ചതും മൂലം പഴം, പച്ചക്കറി, മത്സ്യ കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റംസാൻ കാലത്ത് ജിസിസി രാജ്യങ്ങളിലേക്ക് വൻതോതിൽ ചരക്ക് എത്താറുള്ളതാണ്. എന്നാൽ ഇത്തവണ കയറ്റുമതി താളംതെറ്റിയത് കച്ചവടക്കാരെ വലിയ പ്രതിസന്ധിയിലാക്കി. സാധാരണ പ്രതിദിനം 150 ടൺ പഴം-പച്ചക്കറി വിഭവങ്ങളാണ് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി പോകുന്നത്. ഇതിൽ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള കയറ്റുമതിയും പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy