കുവൈത്തിലെ യു.എസ് താവളത്തില്‍ ഇറാന്‍റെ മിസൈല്‍ പ്രഹരം; ‘സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍റെ ഞെട്ടിക്കുന്ന അവകാശവാദം!

യു.എസ്–ഇസ്രയേൽ സംയുക്താക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായി. കുവൈത്തിലെ യു.എസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ അബ്ദുള്ള മുബാറക് പ്രദേശത്തെ അമേരിക്കൻ നാവിക താവളത്തെ ലക്ഷ്യമിട്ട് നാല് ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായും നിരവധി യു.എസ് സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും അവകാശവാദമുണ്ട്.

കൂടാതെ, ആയുധങ്ങളുമായി യാത്ര ചെയ്തിരുന്ന യു.എസ് കപ്പലിനെ ജബൽ അലിയിൽ ഡ്രോൺ ആക്രമണത്തിലൂടെ തകർത്തതായും, എണ്ണയുമായി പോയ മറ്റൊരു യു.എസ് കപ്പലിനെ മിസൈൽ ആക്രമണത്തിലൂടെ നശിപ്പിച്ചതായും ഇറാൻ അവകാശപ്പെട്ടു. ഇറാൻ വ്യോമസേനയും ഐആർജിസി നാവികസേനയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം. “ശത്രുക്കൾക്ക് നരകത്തിലേക്കുള്ള വഴി തുറന്നു” എന്ന ഭീഷണിയുമായി ഇന്ത്യയിലെ ഇറാൻ എംബസിയുടെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് വന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ദുബായിലെ ബിസിനസ് ബേ മേഖലയ്ക്ക് മുകളിൽ മിസൈൽ തടഞ്ഞതിന് പിന്നാലെ അവശിഷ്ടങ്ങൾ വീണ് ജബൽ അലി തുറമുഖ പ്രദേശത്ത് തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഖത്തറിലെ ദോഹയിൽ പ്രാദേശിക സമയം രാവിലെ 7.30ഓടെ വലിയ സ്ഫോടന ശബ്ദം കേട്ടതായി അധികൃതർ അറിയിച്ചു. മിസൈൽ തടഞ്ഞതിന് പിന്നാലെ അവശിഷ്ടങ്ങൾ വീണ് ദോഹയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ 16 പേർക്ക് പരുക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിന് സമീപം പുക ഉയർന്നതായും റിപ്പോർട്ടുണ്ട്. ഞായറാഴ്ച രാവിലെ ബഹ്‌റൈനിൽ അപായസൂചനയായി സൈറണുകൾ മുഴക്കിയിരുന്നു. ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഒറ്റ രാത്രിയിൽ 45 മിസൈലുകളും ഒൻപത് ഡ്രോണുകളും തടഞ്ഞതായി ബഹ്‌റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വിമാന സർവീസുകളിൽ ഭാഗിക പുനരാരംഭം ഉണ്ടായി. റാസൽഖൈമയിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചും എയർ അറേബ്യ സർവീസ് നടത്തും. റാസൽഖൈമയിൽ നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെട്ട് വൈകിട്ട് 6.35ന് കരിപ്പൂരിലെത്തും. വൈകിട്ട് 7.15ന് കരിപ്പൂരിൽ നിന്ന് തിരിച്ചുപുറപ്പെടും.
ഒമാനിൽ നിന്ന് ഒമാൻ എയർ സർവീസും തുടരും. മസ്കറ്റിൽ നിന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെട്ട് രാത്രി 7.45ന് കണ്ണൂരിലെത്തും. രാത്രി 8.25ന് കരിപ്പൂരിൽ നിന്ന് മസ്കറ്റിലേക്ക് തിരിക്കും. അബുദാബി–കരിപ്പൂർ റൂട്ടിൽ എയർ അറേബ്യ സർവീസ് നടത്തും. ഉച്ചയ്ക്ക് 2.25ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട് രാത്രി 7.40ന് കരിപ്പൂരിലെത്തും. ഗൾഫ് മേഖലയിലെ സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്

കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.

പ്രധാന ഭേദഗതികൾ:

ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.

സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.

സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.

തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.

നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy