വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണം കൊണ്ടുവരാൻ പുതിയ ഇളവ്; ഇനി തൂക്കത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കും! അറിയാം മുഴുവൻ മാറ്റങ്ങൾ

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും കേന്ദ്രസർക്കാർ കസ്റ്റംസ് തീരുവ ചട്ടങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു. ഈ മാസം 2 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് വേഗത്തിൽ പുറത്തിറങ്ങാനാകും. റമസാനും പെരുന്നാളും മുന്നിൽ കണ്ടുള്ള നാട്ടിലേക്കുള്ള യാത്രകൾക്ക് ഈ മാറ്റങ്ങൾ ഗുണകരമാകും.

പ്രധാന മാറ്റങ്ങൾ

ഡ്യൂട്ടി ഫ്രീ അലവൻസ് വർധിപ്പിച്ചു
സാധാരണ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിൽ എത്തുമ്പോൾ 75,000 രൂപ വരെ വിലവരുന്ന സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുമ്പ് ഇത് 50,000 രൂപയായിരുന്നു.

സ്ഥിരതാമസം മാറ്റുന്നവർക്ക് പ്രത്യേക ഇളവ്
രണ്ടു വർഷത്തിലധികം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 7.5 ലക്ഷം രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ ഇളവ് ലഭിക്കും.

12 മാസം വരെ വിദേശത്ത് നിന്നവർക്ക്: 1.5 ലക്ഷം രൂപ

1 മുതൽ 2 വർഷം വരെ വിദേശത്ത് കഴിഞ്ഞവർക്ക്: 3 ലക്ഷം രൂപ

സ്വർണാഭരണങ്ങൾക്ക് പുതിയ മാനദണ്ഡം
സ്വർണത്തിന്റെ മൂല്യത്തിന് പകരം തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി കണക്കാക്കുക.

വനിതകൾക്ക്: 40 ഗ്രാം വരെ നികുതിയില്ലാതെ

പുരുഷന്മാർക്ക്: 20 ഗ്രാം വരെ
(ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ചവർക്കാണ് ഈ ഇളവ് ബാധകം.)

മറ്റ് നിബന്ധനകൾ

ലാപ്ടോപ് ഇളവ്
18 വയസ്സിന് മുകളിലുള്ള ഓരോ യാത്രക്കാരനും ഒരു പുതിയ ലാപ്ടോപ് അല്ലെങ്കിൽ നോട്ട്പാഡ് നികുതിയില്ലാതെ കൊണ്ടുവരാം. ഇത് സാധാരണ അലവൻസിന് പുറമെയാണ്.

ഇളവ് ലഭിക്കാത്തവ
ടെലിവിഷൻ സെറ്റുകൾ, സ്വർണം/വെള്ളി ബിസ്കറ്റ് അല്ലെങ്കിൽ കട്ടി രൂപത്തിൽ ഉള്ളവ, രണ്ട് ലിറ്ററിൽ കൂടുതലുള്ള മദ്യം, 100 എണ്ണം കവിയുന്ന സിഗരറ്റ് എന്നിവയ്ക്ക് ഇളവ് ബാധകമല്ല.

അമേരിക്കൻ തീരുവ കുറവ്; ഇന്ത്യയ്ക്ക് നേട്ടം പ്രതീക്ഷ

അമേരിക്കൻ ഭരണകൂടം ഇറക്കുമതി തീരുവ കുറച്ചത് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. പ്രത്യേകിച്ച് ഓട്ടോമൊബൈൽ പാർട്സ്, തുണിത്തരങ്ങൾ, തുകൽ ഉൽപന്നങ്ങൾ, തേയില തുടങ്ങിയ മേഖലകൾക്ക് ആഗോള വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. 2028ഓടെ അമേരിക്കയിലേക്കുള്ള കയറ്റുമതി മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷ.

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ

ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ സെബി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിക്ഷേപ ആപ്പുകളുടെ ആധികാരികത ഉറപ്പാക്കുകയും യുപിഐ ഇടപാടുകളിൽ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് നിക്ഷേപകരോട് ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്

കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.

പ്രധാന ഭേദഗതികൾ:

ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.

സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.

സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.

തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.

നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy