
കള്ളപ്പണം വെളുപ്പിക്കൽയും ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായവും തടയുന്നതിനായി പ്രാദേശിക ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക് രംഗത്തെത്തി. സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും ബാധ്യതകൾ നിറവേറ്റാത്തവരുടെ അക്കൗണ്ടുകൾ റദ്ദാക്കാനുമാണ് നിർദ്ദേശം. നിരീക്ഷണത്തിലുള്ള ഉപഭോക്താക്കൾ തങ്ങളുടെ ഇടപാടുകളുടെ സുതാര്യത തെളിയിക്കുന്ന അധിക രേഖകളും വിശദീകരണങ്ങളും ബാങ്കിന് സമർപ്പിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തവരുമായി ബാങ്കിങ് ബന്ധം അവസാനിപ്പിക്കാൻ സെൻട്രൽ ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. അക്കൗണ്ട് റദ്ദാക്കുന്ന വിവരം ഉപഭോക്താവിനെ അറിയിക്കുമ്പോൾ അത് കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച സംശയത്തെ അടിസ്ഥാനമാക്കിയാണെന്ന് വെളിപ്പെടുത്താൻ പാടില്ല. പകരം, അക്കൗണ്ട് ആരംഭിക്കുമ്പോൾ ഒപ്പിടുന്ന കരാറിലെ വ്യവസ്ഥകൾ പ്രകാരം പ്രത്യേക കാരണം വ്യക്തമാക്കാതെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള അധികാരം ബാങ്കുകൾക്ക് വിനിയോഗിക്കാമെന്നാണ് നിർദ്ദേശം.
സംശയകരമായ ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തികളുമായുള്ള ബന്ധം തുടരുന്നത് ബാങ്കുകളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് നടപടി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുന്നത്. 2023 ഫെബ്രുവരി 16-ന് പുറപ്പെടുവിച്ച ‘ആന്റി മണി ലോണ്ടറിംഗ്’ നിർദ്ദേശങ്ങളിലെ ക്ലോസ് 14 സജീവമാക്കാനാണ് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമായ രേഖകൾ അപൂർണ്ണമാണെങ്കിൽ ഉപഭോക്താവുമായുള്ള ബാങ്കിങ് ബന്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും വിശ്വസനീയമായ സാമ്പത്തിക കേന്ദ്രമായി കുവൈത്തെ നിലനിർത്താനും ഇത്തരം കർശന നടപടികൾ അനിവാര്യമാണെന്ന് ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL