
ഷാർജയിൽ ഏജന്റിന്റെ ചതിയിലും നിയമപ്രശ്നങ്ങളിലും അകപ്പെട്ടു ജയിൽവാസം അനുഭവിച്ച തൃശൂർ അരിമ്പൂർ സ്വദേശിനി ബിന്ദുവിന് ഒടുവിൽ ആശ്വാസം. അധികൃതരുടെ ഇടപെടലും സുമനസ്സുകളുടെ സഹായവും ലഭിച്ചതോടെ ബിന്ദുവിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമായി. മികച്ച ജീവിതം സ്വപ്നംകണ്ട് ലക്ഷങ്ങൾ കടംവാങ്ങി വീട്ടുജോലിക്കാരിയുടെ വീസയിൽ ഷാർജയിലെത്തിയ ബിന്ദു രണ്ട് വർഷത്തോളം ജോലി ചെയ്തു. തുടർന്ന് വീസ പുതുക്കുന്നതിനായി തൊഴിലുടമയും ഏജന്റും ചേർന്ന് 9,000 ദിർഹം (ഏകദേശം 2.20 ലക്ഷം രൂപ) ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ കഴിയാതെ വന്നതോടെ ബിന്ദുവിന്റെ പ്രവാസജീവിതം പ്രതിസന്ധിയിലായി. മതിയായ രേഖകളില്ലാതെ ജോലി തുടരുന്നതിനിടെ തൊഴിലുടമ എമിഗ്രേഷനിൽ ‘ഒളിച്ചോടി’ (absconding) പരാതി നൽകിയതോടെ ബിന്ദു നിയമപരമായി പ്രതിസന്ധിയിലായി. ഒരു ദിവസം വൈകുന്നേരം സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയപ്പോഴാണ് ഷാർജ പൊലീസ് ബിന്ദുവിനെ പിടികൂടിയത്.
ജയിൽവാസം ബിന്ദുവിനെയും നാട്ടിലെ കുടുംബത്തെയും മാനസികമായി തളർത്തി. ബിന്ദുവിനെ കാണാതായെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് മുരളി പെരുനെല്ലി എംഎൽഎ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് യാബ് ലീഗൽ സർവീസസിന്റെ നേതൃത്വത്തിൽ ഷാർജ പൊലീസ് ജയിൽ വിഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ നിയമനടപടികൾ ഫലപ്രദമായി. കേവലം രണ്ടു ദിവസത്തിനുള്ളിൽ ഔട്ട്പാസ് ഉൾപ്പെടെയുള്ള രേഖകൾ സജ്ജീകരിച്ചു. തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബിന്ദു നാട്ടിലേക്ക് മടങ്ങി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL