
കുവൈറ്റ് സിറ്റി: കുവൈത്തിന്റെ പരമാധികാരത്തിന് കീഴിലുള്ള സമുദ്ര മേഖലകളിൽ അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള ഇറാഖിന്റെ നീക്കം ഗൾഫ് മേഖലയിൽ പുതിയ നയതന്ത്ര യുദ്ധത്തിന് വഴിതുറക്കുന്നു. കുവൈത്തിന്റെ സമുദ്ര ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഇറാഖ് തയ്യാറാക്കിയ പുതിയ ഭൂപടം ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇറാഖിന്റെ ഈ നടപടി കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ തുടങ്ങിയ ജിസിസി രാഷ്ട്രങ്ങൾ കുവൈത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തി.
ഇറാഖ് അധിനിവേശത്തിൽ നിന്നും രാജ്യം മോചിപ്പിക്കപ്പെട്ടതിന്റെ 35-ാം വാർഷികം ആഘോഷിക്കാൻ കുവൈത്ത് ഒരുങ്ങുന്നതിനിടയിലാണ് ഇറാഖിന്റെ ഭാഗത്തുനിന്നുള്ള ഈ അപ്രതീക്ഷിത നീക്കം. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കുവൈത്ത്, ഇറാഖ് സ്ഥാനപതിയെ നേരിട്ട് വിളിച്ചുവരുത്തി വിയോജിപ്പ് അറിയിച്ചു. ‘ഫഷ്ത് അൽ-ഖൈദ്’, ‘ഫഷ്ത് അൽ-ഐജ്’ എന്നീ പ്രദേശങ്ങളിൽ ഇറാഖ് ഉന്നയിക്കുന്ന അവകാശവാദം പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
വിവാദ മേഖലയിലെ പ്രകൃതിവിഭവങ്ങളിൽ സൗദിക്കും കുവൈത്തിനും മാത്രമാണ് അവകാശമുള്ളതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. ഐക്യരാഷ്ട്രസഭയുടെ നിലവിലുള്ള പ്രമേയങ്ങൾ ലംഘിക്കാനുള്ള ഇറാഖിന്റെ ശ്രമം അനുവദിക്കില്ലെന്നും, ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാകണമെന്നും ജിസിസി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാതെ ഏകപക്ഷീയമായി ഭൂപടം പരിഷ്കരിച്ച ഇറാഖിന്റെ നടപടി ഗൾഫ് മേഖലയിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL