
ആശയവിനിമയ രംഗത്ത് തുടർച്ചയായ മാറ്റങ്ങളും സുരക്ഷാ അപ്ഡേറ്റുകളും കൊണ്ടുവരികയാണ് വാട്സാപ്പ്. ഉപയോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, മറ്റുള്ളവർക്ക് സ്വന്തം ഫോൺ നമ്പർ പൂർണമായി മറച്ചുവയ്ക്കാൻ കഴിയുന്ന പ്രത്യേക ഓപ്ഷൻ ഇതുവരെ വാട്സാപ്പ് അവതരിപ്പിച്ചിട്ടില്ല. ഇത്തരമൊരു സൗകര്യം ലഭ്യമാകുന്നതുവരെ സ്പാം കോളർമാരിൽ നിന്നും അനാവശ്യ സന്ദേശങ്ങളിൽ നിന്നും രക്ഷ നേടാൻ ചില മുൻകരുതലുകൾ സ്വീകരിക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിചയമില്ലാത്ത ആളുകൾ ഉൾപ്പെടുന്ന വലിയ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേരുന്നത് മൊബൈൽ നമ്പർ കൂടുതൽ അപരിചിതർക്കു ലഭിക്കാൻ കാരണമാകുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. അത്തരം ഗ്രൂപ്പുകളിൽ ചേരേണ്ടിവരുന്ന സാഹചര്യത്തിൽ, സ്വകാര്യ നമ്പറിനു പകരം മറ്റൊരു നമ്പർ ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് നിർദ്ദേശിക്കുന്നു.
വ്യത്യസ്ത നമ്പറിൽ വാട്സാപ്പ് രജിസ്റ്റർ ചെയ്യാം
സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രധാന നമ്പർ ഉപയോഗിച്ച് വാട്സാപ്പ് രജിസ്റ്റർ ചെയ്യാതെ, വേറിട്ട നമ്പർ ഉപയോഗിക്കുന്നതിലൂടെ സ്വകാര്യത കൂടുതൽ ഉറപ്പാക്കാനാകും. വാട്സാപ്പ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കാവുന്ന ചില മാർഗങ്ങൾ ഇവയാണ്:
സെക്കൻഡറി ഫോൺ നമ്പർ
വിർച്വൽ ഫോൺ നമ്പർ
ഗൂഗിൾ വോയ്സ് നമ്പർ
ബിസിനസ് ഫോൺ നമ്പർ
കൂടാതെ, ലാൻഡ്ലൈൻ നമ്പർ ഉപയോഗിച്ചും വാട്സാപ്പ് രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്ട്രേഷൻ സമയത്ത് നമ്പർ നൽകിയ ശേഷം വെരിഫിക്കേഷനായി ‘സെൻഡ് എസ്എംഎസ്’ എന്നതിന് പകരം ‘കാൾ മീ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതുവഴി വെരിഫിക്കേഷൻ കോഡ് ഫോൺ കോൾ ആയി ലഭിക്കും.
അതേസമയം, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പോലെ ഫോൺ നമ്പറിനു പകരം യൂസർനെയിം ഉപയോഗിച്ച് ആളുകളെ തിരയാനും ബന്ധപ്പെടാനും കഴിയുന്ന സുരക്ഷാ ഫീച്ചർ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും വാട്സാപ്പ് തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സൗകര്യം നടപ്പിലാകുന്നതോടെ ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL