
കുവൈത്ത് സിറ്റി: കുവൈത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പുകളിലൊന്ന് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തുകൊണ്ടുവന്നു. 1965-ൽ കുവൈത്ത് പൗരത്വം ലഭിച്ച ഒരാളുടെ ഫയലിൽ അനധികൃതമായി ചേർക്കപ്പെട്ട 978 പേരുടെ പൗരത്വമാണ് അധികൃതർ റദ്ദാക്കിയത്. ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട വ്യക്തിയുടെ പേരിലാണ് ഇത്രയും വലിയ ക്രമക്കേട് നടന്നത്.
ആറ് ഭാര്യമാരും 44 മക്കളുമാണ് ഇദ്ദേഹത്തിന് രേഖാമൂലം ഉണ്ടായിരുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ഡിഎൻഎ സാമ്പിൾ ഉപയോഗിച്ച് മക്കളെന്ന് അവകാശപ്പെട്ടവരെ പരിശോധിച്ചപ്പോഴാണ് അധികൃതർ ഞെട്ടിപ്പോയത്. 44 മക്കളിൽ ഭൂരിഭാഗവും ഇദ്ദേഹത്തിന്റെ യഥാർത്ഥ മക്കളല്ലെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. ഇവരുടെ മക്കളും പേരമക്കളും അടങ്ങുന്ന 1,200 ഓളം വരുന്ന ആശ്രിത ശൃംഖലയിൽ നിന്നാണ് 978 പേരുടെ പൗരത്വം ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ അഞ്ച് പേർ ഒളിവിൽ പോയിരിക്കുകയാണ്. ഇവർ ഹാജരായില്ലെങ്കിൽ പൗരത്വം നേരിട്ട് റദ്ദാക്കാനാണ് സുപ്രീം നാഷണാലിറ്റി കമ്മിറ്റിയുടെ തീരുമാനം. പൗരത്വം ലഭിച്ച യഥാർത്ഥ വ്യക്തി ഈ തട്ടിപ്പിൽ നേരിട്ട് പങ്കാളിയാണോ എന്ന് വ്യക്തമല്ലെങ്കിലും, കുവൈത്തിൽ പൗരത്വ തട്ടിപ്പുകൾ കണ്ടെത്താൻ സർക്കാർ നടത്തുന്ന കർശന പരിശോധനകൾ തുടരുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL