
വ്യാജ രേഖകൾ സമർപ്പിച്ച് കുവൈത്തിൽ പൗരത്വം നേടിയിരുന്ന ഒരു സിറിയൻ പൗരന്റെ തട്ടിപ്പ് 48 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. 1977ൽ പ്രത്യേക ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ കുവൈത്ത് പൗരത്വം നേടിയത്. സിറിയൻ പൗരനാണെന്ന വസ്തുത മറച്ചുവച്ച്, ബദു (നാടോടി) വിഭാഗത്തിൽപ്പെട്ട ആളാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ പൗരത്വ അപേക്ഷ നൽകിയത്. പൗരത്വം ലഭിച്ച ശേഷം, തന്റെ മക്കളെ സാധാരണ നടപടികൾ പാലിച്ച് രജിസ്റ്റർ ചെയ്‌തെങ്കിലും, കൂടുതൽ ആനുകൂല്യങ്ങളും ആശ്രിത പദവിയും നേടുന്നതിനായി ഗുരുതരമായ നിയമലംഘനം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. സ്വന്തം സഹോദരിയെ മകളായി വ്യാജമായി രജിസ്റ്റർ ചെയ്‌തതാണ് പ്രധാന തട്ടിപ്പെന്ന് അധികാരികൾ അറിയിച്ചു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാൾക്ക് സിറിയയിൽ മറ്റ് രണ്ട് സഹോദരിമാരുണ്ടെന്ന വിവരവും പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, മകളെന്ന പേരിൽ രജിസ്റ്റർ ചെയ്തിരുന്ന സ്ത്രീയെയും സിറിയയിൽ നിന്നെത്തിയ മറ്റ് രണ്ട് സ്ത്രീകളെയും കസ്റ്റഡിയിൽ എടുത്ത് ഡിഎൻഎ പരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനയിൽ മൂന്നു പേരും സഹോദരിമാരാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ, മകളായി രജിസ്റ്റർ ചെയ്ത സ്ത്രീ യഥാർത്ഥത്തിൽ പൗരത്വം നേടിയ വ്യക്തിയുടെ മകളല്ല, മറിച്ച് അദ്ദേഹത്തിന്റെ സഹോദരിയാണെന്ന് വ്യക്തമായി.
ഇതിനുപുറമെ, സിറിയൻ പൗരന്റെ സ്വന്തം മക്കളുടെയും ഡിഎൻഎ പരിശോധിച്ചപ്പോൾ, മകളായി രജിസ്റ്റർ ചെയ്ത സ്ത്രീയുമായി ഇവർക്കിടയിൽ യാതൊരു ജനിതക ബന്ധവുമില്ലെന്ന് കണ്ടെത്തി. കുവൈത്ത് പൗരത്വം ലഭിക്കുന്ന സമയത്ത് ഇയാൾ തന്റെ സിറിയൻ പൗരത്വം മറച്ചുവച്ചതായും അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങളും വ്യാജ രേഖകളും ഉപയോഗിച്ചാണ് കുവൈത്ത് പൗരത്വം നേടിയതെന്ന് തെളിയിക്കപ്പെട്ടതോടെ, ഇയാളുടെ പൗരത്വം റദ്ദാക്കാൻ അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം ഭാര്യ, മക്കൾ, പേരക്കൾ എന്നിവരടങ്ങുന്ന മൊത്തം 62 ആശ്രിതർക്കും കുവൈത്ത് പൗരത്വം ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതിയുടെ പൗരത്വം റദ്ദാക്കിയാൽ, ഇയാളെ ഉൾപ്പെടുത്തി 63 പേരുടെയും കുവൈത്ത് പൗരത്വം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഡംബര ബാഗുകളുടെ വ്യാജൻ; തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടി: പ്രവാസി പിടിയിൽ
ആഡംബര ഫാഷൻ ഉൽപ്പന്നങ്ങളുടെ പേരിൽ സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ പ്രവാസിയെ ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളെയും മെസേജിങ് ആപ്പുകളും ഉപയോഗിച്ച് സൂക്ഷ്മമായി പദ്ധതിയിട്ട തട്ടിപ്പാണ് പ്രതി നടപ്പാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് വഴിയാണ് പ്രതി തന്റെ ഇരകളെ സമീപിച്ചിരുന്നത്. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഹാൻഡ്‌ബാഗുകളെന്ന പേരിൽ ആകർഷകമായ ചിത്രങ്ങൾ അയച്ച ശേഷം വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായിരുന്നു തന്ത്രം. വിശ്വാസം നേടിയെടുത്ത് ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി പണം കൈക്കലാക്കിയ ശേഷം, യഥാർത്ഥമല്ലാത്ത വ്യാജ ഉൽപ്പന്നങ്ങൾ കൈമാറി മുങ്ങുകയാണ് ഇയാൾ പതിവാക്കിയിരുന്നത്.
ഒരു യുവതി നൽകിയ പരാതിയോടെയാണ് കേസിന് തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയയിൽ കണ്ട പരസ്യം മുഖേന വിൽപ്പനക്കാരനുമായി ബന്ധപ്പെട്ട യുവതിക്ക്, പ്രീമിയം ഹാൻഡ്‌ബാഗുകളുടെ നിരവധി ചിത്രങ്ങൾ ലഭിക്കുകയും അവ യഥാർത്ഥമാണെന്ന വിശ്വാസം ഉണ്ടാകുകയും ചെയ്‌തു. തുടർന്ന് തിരഞ്ഞെടുത്ത ഹാൻഡ്‌ബാഗിന് 650 കുവൈത്തി ദിനാർ നൽകാൻ അവർ സമ്മതിക്കുകയും മൊബൈൽ വഴിയുള്ള ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി തുക കൈമാറുകയും ചെയ്തു. എന്നാൽ സാധനം ലഭിച്ചതോടെ അത് വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടെ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട നിയമ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്ഷ്യ ട്രക്കുകളിൽ കടത്താന്‍ ശ്രമിച്ചത് ദശലക്ഷക്കണക്കിന് കള്ളനോട്ടുകള്‍; കുവൈത്തില്‍ അറസ്റ്റ്
സംഘടിത കുറ്റകൃത്യങ്ങൾക്ക് എതിരായ നടപടി ശക്തമാക്കുന്നതിനായുള്ള കുവൈത്തിന്റെ ജാഗ്രതയുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി മേഖലയുടെ കള്ളനോട്ട് വിരുദ്ധ വിഭാഗം വലിയ കള്ളനോട്ട് റാക്കറ്റിനെ പിടികൂടി. അറബ് പൗരന്മാരടങ്ങിയ സംഘം രാജ്യത്ത് ദശലക്ഷക്കണക്കിന് വ്യാജ യു.എസ്. ഡോളർ കടത്തുകയും വിതരണം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവർ അറസ്റ്റിലായത്. മറ്റൊരു അറബ് രാജ്യത്താണ് ഈ വ്യാജ നോട്ടുകൾ നിർമ്മിച്ചതെന്ന് അന്വേഷണം കണ്ടെത്തി. പ്രാദേശിക വിപണിയിൽ ഇവ എത്തിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നഷ്ടം വരുത്തുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
100,000 യു.എസ്. ഡോളർ വിലമതിക്കുന്ന കള്ളനോട്ടുകൾ വെറും 16,000 കുവൈത്തി ദിനാറിന്—ഏകദേശം 50 ശതമാനത്തിലേറെ ഇളവിൽ—വിൽക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. കള്ളനോട്ട് വിരുദ്ധ വിഭാഗം രഹസ്യവിവരദാതാവിനെ ഉപയോഗിച്ച് കെണിയൊരുക്കി. ഇതുവഴി മുഖ്യപ്രതിയായ 1993-ൽ ജനിച്ച എ.എ.സെഡ് (A.A.Z.) അറസ്റ്റിലായി. ഇയാളിൽ നിന്ന് വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. തുടര്‍ന്ന് വസതിയിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് യു.എസ്. ഡോളറിന്റെ കള്ളനോട്ടുകൾ കൂടി കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL