
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഈ വർഷം അതിശൈത്യം തുടങ്ങാൻ വൈകുമെന്ന് മുന്നറിയിപ്പ്. സാധാരണയായി കഠിനമായ ശൈത്യത്തിന്റെ ആരംഭം കുറിക്കുന്ന അൽ-മുറബ്ബാനിയ്യ (Al-Murabba’aniyah) കാലയളവ് ഇത്തവണ വൈകിയേ എത്തുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു.ഡിസംബർ 6-ന് തുടങ്ങേണ്ട മുറബ്ബാനിയ്യ കാലം ഡിസംബർ പകുതിയോടെ മാത്രമേ ആരംഭിക്കാൻ സാധ്യതയുള്ളൂ. ഇതോടെ കുവൈറ്റിൽ തണുപ്പുകാലം എത്തുന്നത് വൈകും.സൈബീരിയൻ ഹൈ പ്രഷർ സിസ്റ്റം എത്താൻ വൈകുന്നതാണ് താപനില കുറയുന്നത് വൈകുന്നതിനുള്ള പ്രധാന കാരണം. സാധാരണയായി ഈ സിസ്റ്റമാണ് താപനില കുറയാനും തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനും കാരണമാകുന്നത്. മുറബ്ബാനിയ്യ സാധാരണയായി 39 ദിവസം നീണ്ടുനിൽക്കും. ജനുവരി 15-നാണ് ഇത് അവസാനിക്കുക. ഈ ദിവസങ്ങളിൽ താപനില ക്രമാതീതമായി കുറഞ്ഞ് രാജ്യമെങ്ങും തണുപ്പ് ശക്തമാകും. മുറബ്ബാനിയ്യയുടെ ആദ്യ ഘട്ടത്തിൽ മിതമായ തണുപ്പാണ് അനുഭവപ്പെടുക. എന്നാൽ, രണ്ടാം ഘട്ടം (ഡിസംബർ 28 മുതൽ) കൂടുതൽ കഠിനമായിരിക്കുമെന്നും, ഈ സമയത്ത് താപനില ഫ്രീസിങ് പോയിന്റിലേക്ക് വരെ എത്താൻ സാധ്യതയുണ്ടെന്നും റമദാൻ കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഡംബര ബാഗുകളുടെ വ്യാജൻ; തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടി: പ്രവാസി പിടിയിൽ
ആഡംബര ഫാഷൻ ഉൽപ്പന്നങ്ങളുടെ പേരിൽ സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ പ്രവാസിയെ ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളെയും മെസേജിങ് ആപ്പുകളും ഉപയോഗിച്ച് സൂക്ഷ്മമായി പദ്ധതിയിട്ട തട്ടിപ്പാണ് പ്രതി നടപ്പാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. വാട്ട്സ്ആപ്പ് വഴിയാണ് പ്രതി തന്റെ ഇരകളെ സമീപിച്ചിരുന്നത്. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഹാൻഡ്ബാഗുകളെന്ന പേരിൽ ആകർഷകമായ ചിത്രങ്ങൾ അയച്ച ശേഷം വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായിരുന്നു തന്ത്രം. വിശ്വാസം നേടിയെടുത്ത് ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി പണം കൈക്കലാക്കിയ ശേഷം, യഥാർത്ഥമല്ലാത്ത വ്യാജ ഉൽപ്പന്നങ്ങൾ കൈമാറി മുങ്ങുകയാണ് ഇയാൾ പതിവാക്കിയിരുന്നത്.
ഒരു യുവതി നൽകിയ പരാതിയോടെയാണ് കേസിന് തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയയിൽ കണ്ട പരസ്യം മുഖേന വിൽപ്പനക്കാരനുമായി ബന്ധപ്പെട്ട യുവതിക്ക്, പ്രീമിയം ഹാൻഡ്ബാഗുകളുടെ നിരവധി ചിത്രങ്ങൾ ലഭിക്കുകയും അവ യഥാർത്ഥമാണെന്ന വിശ്വാസം ഉണ്ടാകുകയും ചെയ്തു. തുടർന്ന് തിരഞ്ഞെടുത്ത ഹാൻഡ്ബാഗിന് 650 കുവൈത്തി ദിനാർ നൽകാൻ അവർ സമ്മതിക്കുകയും മൊബൈൽ വഴിയുള്ള ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി തുക കൈമാറുകയും ചെയ്തു. എന്നാൽ സാധനം ലഭിച്ചതോടെ അത് വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടെ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട നിയമ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL