
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള ശക്തമായ മുൻകരുതൽ നടപടികളുടെ ഭാഗമായി, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിരോധിത തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ഒരു കുവൈത്ത് പൗരനെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിപുലമായ നിരീക്ഷണവും അന്വേഷണവും നടപ്പാക്കി നടത്തിയ ഓപ്പറേഷൻ വഴിയാണ് പ്രതിയെ പിടികൂടിയത്. സ്ഫോടക വസ്തുക്കൾ നിർമ്മിക്കാൻ തീവ്രവാദ ഗ്രൂപ്പിന്റെ നേതൃത്ത്വത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്തതായും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഉൾപ്പെടെ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ വഴി പ്രായപൂർത്തിയാകാത്തവരിലേക്ക് തീവ്രവാദ ചിന്താഗതികൾ പടർത്താനും അവരെ സംഘടനയിലേക്ക് വലിച്ചിഴയ്ക്കാനും ശ്രമിച്ചുവെന്നതും കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിബദ്ധത പൂർണ്ണമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിനും സമൂഹത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമത്തിന്റെ മുഴുവൻ ശക്തിയും നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയും നിയമം നിലനിൽക്കുന്ന സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യാൻ സുരക്ഷാ ഏജൻസികൾ പകൽ-രാത്രി പ്രവർത്തനം തുടരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൃദയാഘാതം; കുവൈറ്റിൽ പ്രവാസി മലയാളി യുവതി നിര്യാതയായി
കുവൈറ്റിലെ വീട്ടിൽ ജോലിക്കാരിയായിരുന്ന മലയാളി യുവതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ സ്വദേശി തോട്ടത്തിൽ വീട്ടിൽ രശ്മി (47) ആണ് അമീരി ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായത്. വീട്ടിൽ വെച്ച് സ്ട്രോക്ക് ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: വിശ്വനാഥൻ, മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ ഡ്രില്‍ ഹൗസ് തകര്‍ന്നുവീണ് അപകടം; മലയാളിക്ക് ദാരുണാന്ത്യം
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം സംഭവിച്ച് ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു. കണ്ണൂർ കൂടാളി സ്വദേശി രാജേഷ് മുരിക്കൻ (38) ആണ് ദാരുണമായി മരിച്ചത്. നോർത്ത് കുവൈത്തിലെ അബ്ദല്ലിയിൽ സ്ഥിതി ചെയ്യുന്ന റൗദതൈൻ റിഗിലായിരുന്നു അപകടം. ഡ്രിൽ ഹൗസ് തകർന്നു വീണതാണ് മരണത്തിന് കാരണമായത്. പുരുഷോത്തമൻ പിരിയപ്പൻ – സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ് രാജേഷ്. നവംബർ 12-നുണ്ടായ സമാന അപകടത്തിൽ തൃശൂർ, കൊല്ലം സ്വദേശികളായ രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. കുവൈത്തിലെ എണ്ണ ഖനന മേഖലയിൽ പതിവായി സംഭവിക്കുന്ന അപകടങ്ങൾ വിദേശ തൊഴിലാളികളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL