കുവൈറ്റിൽ ജഡ്ജിയുടെ വാഹനം കത്തിച്ചു; കിട്ടിയത് എട്ടിന്റെ പണി; കടുത്ത ശിക്ഷ
ജഡ്ജി സുൽത്താൻ ബൗറെസ്‌ലിയുടെ വാഹനം കത്തിച്ച കേസിൽ രണ്ട് പ്രധാന പ്രതികൾക്ക് കുവൈത്ത് കാസേഷൻ കോടതി കഠിന ശിക്ഷ വിധിച്ചു. പ്രതികളിൽ ഒരാൾക്ക് നാല് വർഷവും മറ്റൊരാൾക്ക് 11 വർഷവുമാണ് കോടതി വിധിച്ച തടവ് ശിക്ഷ. തീവെപ്പ്, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങളിലാണ് പ്രതികൾക്കെതിരെ ശിക്ഷ പ്രഖ്യാപിച്ചത്. അതേസമയം, ആദ്യ പ്രതിക്ക് മയക്കുമരുന്ന് കടത്ത് കുറ്റത്തിൽ നേരത്തെ വിധിച്ചിരുന്ന നാല് വർഷത്തെ തടവ് ശിക്ഷ തെളിവുകളുടെ അഭാവം മൂലം കോടതി റദ്ദാക്കി. ഭരണകുടുംബാംഗമായ മൂന്നാമത്തെ പ്രതിക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിട്ട കീഴ്‌ക്കോടതിയുടെ മുൻവിധിയും കാസേഷൻ കോടതി ശരിവെച്ചു. ഇതോടെ, കേസിലെ വിചാരണ നടപടികൾക്ക് അന്തിമമായ വിധി ലഭിച്ചതായി നിയമവൃത്തങ്ങൾ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ മുടി, 23 വര്‍ഷത്തെ നിയമപോരാട്ടം; ഒടുവിൽ നഷ്ടപരിഹാരം വിധിച്ച് കോടതി
വിമാനയാത്രയ്ക്കിടെ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ 23 വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. എയർ ഇന്ത്യക്കെതിരെ കേസ് ഫയൽ ചെയ്ത പി. സുന്ദര പരിപൂർണം എന്ന യാത്രക്കാരന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ച്, നഷ്ടപരിഹാരമായി 35,000 രൂപ നൽകാൻ എയർ ഇന്ത്യയെ ഉത്തരവിട്ടു. 2002 ജൂലൈ 26-നാണ് സംഭവം നടന്നത്. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ ഐ.സി 574 വിമാനത്തിലെ യാത്രക്കാരനായിരുന്നു സുന്ദര പരിപൂർണം. വിമാനത്തിൽ വിളമ്പിയ സീൽ ചെയ്ത ഭക്ഷണപ്പൊതിയിലാണ് അദ്ദേഹം മുടി കണ്ടെത്തിയത്. തുടർന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി പരാതിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിമാന ജീവനക്കാർ പരാതിയെ അവഗണിച്ചതായും അദ്ദേഹം ആരോപിച്ചു.
വിചാരണയിൽ എയർ ഇന്ത്യ ഭക്ഷണം പുറത്തുള്ള കാറ്ററിംഗ് സേവനത്തിൽ നിന്നാണ് വാങ്ങിയതെന്നും മുടി വീണത് അടുത്തുള്ള യാത്രക്കാരനിൽ നിന്നായിരിക്കാമെന്നും വാദിച്ചെങ്കിലും, കോടതി ഈ വാദങ്ങൾ തള്ളി. ഭക്ഷണത്തിന്റെ ശുചിത്വം ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം എയർ ഇന്ത്യക്കാണെന്നും യാത്രക്കാർ ടിക്കറ്റ് എടുക്കുമ്പോൾ ഭക്ഷണത്തിനുള്ള പണം അടയ്ക്കുന്നതിനാൽ കാറ്ററിംഗ് കമ്പനിയുടെ വീഴ്ചക്കും വിമാനക്കമ്പനിക്കു ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി മുൻപ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നെങ്കിലും, ഹൈക്കോടതി അത് നിയമനടപടികളുടെ ചെലവിനനുസരിച്ച് 35,000 രൂപയായി കുറച്ചു. “സംഭവം തന്നെ വീഴ്ചയെക്കുറിച്ച് സംസാരിക്കുന്നു” എന്ന നിയമതത്വമാണ് വിധിയിൽ നിർണായകമായത്. ഭാവിയിൽ ഇത്തരം അശ്രദ്ധകൾ ആവർത്തിക്കാതിരിക്കാനുള്ള പാഠമാകണമെന്നും കോടതി നിരീക്ഷിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
പിന്തുടരും , ഒഴിഞ്ഞ സ്ഥലത്തെത്തിയാൽ മർദിച്ച് കവർച്ച, ലക്ഷ്യം പ്രവാസികൾ; കുവൈത്തിൽ കുട്ടികളുൾപ്പെടുന്ന സംഘം പിടിയിൽ
കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ച നടത്തിയിരുന്ന മൂന്നംഗ അറബ് പ്രവാസികളെ ജിലീബ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളും ഒരു മുതിർന്ന വ്യക്തിയും ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്.
പ്രവാസികൾക്ക് നേരെയുള്ള കവർച്ച കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയം പ്രദേശത്ത് മൊബൈൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്. പ്രവാസികളെ രഹസ്യമായി പിന്തുടരുകയും, ഇടുങ്ങിയ സ്ഥലങ്ങളിൽ വെച്ച് ഇരകളെ മർദ്ദിക്കുകയും പണവും മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയുമായിരുന്നു ഇവരുടെ രീതി.
ഇത്തരത്തിൽ മൂന്ന് കവർച്ചകൾ നടത്തിയതായി പ്രതികൾ സമ്മതിച്ചു. തുടർനടപടികൾക്കായി പ്രതികളെയും കവർച്ചമുതലുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)