Posted By Editor Editor Posted On

യാത്രക്കാരെ പ്രതിസന്ധിയിലാക്കി വിമാനം വൈകൽ; ‘ഭർത്താവിനെ അവസാനമായി കാണാൻ നാട്ടിലേക്ക് പുറപ്പെട്ട യുവതി വിമാനത്തിനുള്ളിൽ ബോധരഹിതയായി’

ദുബായിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് IX-814 വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് യാത്രക്കാർ കനത്ത പ്രതിസന്ധിയിലായി. ബുധനാഴ്ച രാത്രി യുഎഇ സമയം 11.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ കയറിയ യാത്രക്കാരെ ഏതാണ്ട് ഒരു മണിക്കൂറോളം ഇരുത്തിയശേഷം പുറത്തിറക്കുകയായിരുന്നു. ഇതോടെ രോഗികളും വയോധികരും കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു. ഭർത്താവ് മരിച്ചതിനെ തുടർന്ന് അടിയന്തരമായി നാട്ടിലേക്ക് പോകുന്ന മംഗളൂരു സ്വദേശിനി ബോധരഹിതയായി വീണു, തുടർന്ന് അവർക്കു പ്രാഥമിക ചികിത്സ നൽകി. ഇതുപോലെ അടിയന്തരമായി നാട്ടിലേയ്ക്ക് പോകേണ്ടിയിരുന്ന ഒട്ടേറെ യാത്രക്കാരും വലയേണ്ടി വന്നു. വിമാനത്തിന്റെ വാതിലടയാത്ത സാങ്കേതിക തകരാറാണ് വൈകിയതിന്റെ കാരണം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് മണിക്കൂറുകൾ മുൻപേ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ആദ്യം 1.10ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും, പിന്നീട് വീണ്ടും വൈകുമെന്ന് അറിയിക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിനകത്ത് ഇരിക്കുമ്പോൾ ചൂട് മൂലം കുട്ടികൾ അസ്വസ്ഥരായി കരയാൻ തുടങ്ങി. ക്യാപ്റ്റൻ പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും യാത്ര വൈകി തുടരുകയായിരുന്നു. സ്ഥിതി വഷളായതോടെ അധികൃതർ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്നു യാത്രക്കാരെ ബസിൽ കയറ്റിയെങ്കിലും അത് ഒരു മണിക്കൂറിലേറെ വിമാനത്താവള പരിധിയിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി. ഒടുവിൽ പുലർച്ചെ നാലരയോടെ യാത്രക്കാരെ വിമാനത്താവളത്തിനകത്തേക്ക് തിരിച്ചെത്തിച്ചു.

യാത്രക്കാർ പ്രതിഷേധം ശക്തമാക്കിയതോടെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സാങ്കേതിക തകരാർ പരിഹരിക്കാതെ വിമാനം പുറപ്പെടാനാകില്ലെന്നും എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റുമെന്നും അറിയിച്ചു. ഹോട്ടലിൽ താമസിക്കാൻ താത്പര്യമില്ലാത്തവർക്ക് ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചു നൽകുമെന്നും അറിയിച്ചതിനെ തുടർന്ന് ഭർത്താവ് മരിച്ച സ്ത്രീയടക്കം ചിലർ മറ്റ് വിമാനങ്ങളിൽ യാത്ര തിരിച്ചു.
എന്നാൽ ഭൂരിഭാഗം യാത്രക്കാരും ഇപ്പോഴും ഹോട്ടലിൽ കാത്തിരിക്കുകയാണ്. അവസാനമായി ലഭിച്ച വിവരമനുസരിച്ച് വിമാനം ഇന്ന് വൈകുന്നേരത്തോടെ പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ആദ്യം ബർഗറും പിന്നീട് ഹോട്ടലിൽ ഭക്ഷണവും നൽകിയതായി റിപ്പോർട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

ഈ അവസരം മിസ്സാക്കല്ലേ! ജസീറ എയർവേയ്‌സ് വിമാന ടിക്കറ്റുകൾക്ക് വമ്പൻ കിഴിവ്, അധിക ലഗേജ് സൗജന്യം; സമയം അവസാനിക്കാറായി, വേ​ഗം ബുക്ക് ചെയ്യാം

കുവൈറ്റ് സിറ്റി: ജസീറ എയർവേയ്‌സ് അവരുടെ നെറ്റ്‌വർക്കിലെ നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 20% കിഴിവ് പ്രഖ്യാപിച്ചു. 72 മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ഈ പ്രത്യേക കാമ്പെയ്ൻ വഴി യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ഓഫറിന്റെ പ്രധാന വിശദാംശങ്ങൾ:

കിഴിവ്: വിമാന ടിക്കറ്റുകൾക്ക് 20% കിഴിവ്.

പ്രത്യേക കോഡ്: ബുക്ക് ചെയ്യുമ്പോൾ “J9SALE20” എന്ന കോഡ് ഉപയോഗിക്കണം.

അധിക സൗകര്യം: വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് 5 കിലോഗ്രാം സൗജന്യ അധിക ചെക്ക്ഡ് ബാഗേജ് അലവൻസ് ലഭിക്കും.

ബുക്കിംഗ് കാലയളവ്: 2025 ഒക്ടോബർ 21 മുതൽ ഒക്ടോബർ 23 വരെ.

യാത്രാ കാലയളവ്: 2025 നവംബർ 1 മുതൽ ഡിസംബർ 17 വരെ.

ശൈത്യകാല യാത്ര എളുപ്പമാക്കാം.

ശൈത്യകാലം അടുക്കുന്ന ഈ വേളയിൽ, പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനോ പ്രിയപ്പെട്ടവരെ സന്ദർശിക്കാനോ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് മത്സരാധിഷ്ഠിതമായ വിലയിൽ യാത്രാ സൗകര്യം നൽകാനാണ് ഈ ഓഫർ ലക്ഷ്യമിടുന്നതെന്ന് ജസീറ എയർവേയ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പോൾ കരോൾ അറിയിച്ചു.

“ജസീറ എയർവേയ്‌സ് എപ്പോഴും തങ്ങളുടെ ഉപഭോക്താക്കൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. യാത്ര എളുപ്പവും എല്ലാവർക്കും കൂടുതൽ പ്രാപ്യവുമാക്കുക എന്ന ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പ്രത്യേക ഓഫർ,” അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്ങനെ ബുക്ക് ചെയ്യാം:

ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിനായി യാത്രക്കാർക്ക് ജസീറ എയർവേയ്‌സിന്റെ വെബ്‌സൈറ്റ് (jazeeraairways.com), സ്മാർട്ട്‌ഫോൺ ആപ്പ് എന്നിവ സന്ദർശിക്കുകയോ അല്ലെങ്കിൽ 177 എന്ന നമ്പറിൽ കസ്റ്റമർ കെയർ സെന്ററിൽ വിളിക്കുകയോ ചെയ്യാം. ഇഷ്ടപ്പെട്ട യാത്രാ തീയതികളിൽ സീറ്റുകൾ ഉറപ്പാക്കാൻ നേരത്തെ ബുക്ക് ചെയ്യാൻ എയർവേയ്‌സ് ശുപാർശ ചെയ്യുന്നു. സീറ്റുകളുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ബുക്കിംഗ്.

JAZEERA AIRWAYS OFFICIAL WEBSITE jazeeraairways.com


DOWNLOAD JAZEERA AIRWAYS APP

ANDRIOD https://play.google.com/store/apps/details?id=com.winit.jazeeraairways&hl=en_IN
IPHON
E https://apps.apple.com/kw/app/jazeera-airways/id519376634

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

ശ്രദ്ധിക്കുക! കുവൈത്തിലെ ഈ പ്രദേശത്ത് കുടിവെള്ളം മുടങ്ങും, മുൻകരുതൽ വേണം

കുവൈത്ത് സിറ്റി: ഹവല്ലി പ്രദേശത്തെ ശുദ്ധജല വിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാത്രിയിൽ ശുദ്ധജല ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MEW) അറിയിച്ചു.

മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഹവല്ലിയിലെ പമ്പിംഗ് സ്റ്റേഷനിലെ ജലശൃംഖലയുടെ അറ്റകുറ്റപ്പണികൾ നാളെ രാത്രി 9:00 മണിക്ക് ആരംഭിച്ച് നാല് മണിക്കൂർ നീണ്ടുനിൽക്കും. ഈ സമയപരിധിയിൽ ഹവല്ലി പ്രദേശത്ത് ശുദ്ധജലക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ താമസക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *