
കണ്ണില്ലാത്ത ക്രൂരത; കുവൈറ്റിൽ പ്രവാസി യുവതിയെ തൊഴിലുടമയുടെ വീട്ടുവളപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രതിക്ക് കടുത്ത ശിക്ഷ
കുവൈത്തിൽ ഫിലിപ്പീനോ ഗാർഹിക തൊഴിലാളിയായ ഡാഫ്‌നി നക്കലബാനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ചതായി കോടതി പ്രഖ്യാപിച്ചു. കേസിൽ മറ്റ് മൂന്ന് പേരെയും കൂട്ടുപ്രതികളായി ശിക്ഷിച്ചിട്ടുണ്ടെന്ന് ഫിലിപ്പീൻസിലെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് മൈഗ്രന്‍റ് വർക്കേഴ്‌സ് സെക്രട്ടറി ഹാൻസ് ലിയോ കാക്ഡാക് സ്ഥിരീകരിച്ചു. 2024 ഡിസംബർ 31-നാണ് ദാഫ്‌നി നക്കലബാന്റെ മൃതശരീരം കുവൈത്തിലെ ജഹ്‌റയിലെ സാദ് അൽ അബ്ദുള്ള പ്രദേശത്തെ അവരുടെ തൊഴിലുടമയുടെ വീട്ടുവളപ്പിൽ കണ്ടെത്തിയത്. 2024 ഒക്‌ടോബറിൽ ദാഫ്നിയുമായി ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് അവരുടെ രണ്ടാമത്തെ തൊഴിലുടമയാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത്.
2019 ഡിസംബർ മുതൽ കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഫിലിപ്പീനോ പ്രവാസി. അന്വേഷണത്തിൽ മുമ്പ് ക്രിമിനൽ പശ്ചാത്തലമുള്ള ഒരു കുവൈത്തി പൗരനാണ് പ്രധാന പ്രതി എന്ന് കണ്ടെത്തി. ഇയാൾ പിന്നീട് ദാഫ്‌നി നക്കലബാനെ കൊലപ്പെടുത്തിയതായി സമ്മതിച്ചതോടെ കേസിൽ നിർണായക പുരോഗതി ഉണ്ടായി. വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, നക്കലബാന്റെ കൊലപാതകം ഫിലിപ്പീനോ പ്രവാസി തൊഴിലാളികളുടെ സുരക്ഷാ ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകിയിരിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
വ്യാജ പെർഫ്യൂം ഫാക്ടറി; കുവൈറ്റിൽ മൂന്ന് പ്രവാസികൾ പിടിയിൽ
കുവൈറ്റിലെ ജലീബ് അൽ-ഷുയൂഖിൽ പ്രവർത്തിച്ചിരുന്ന വൻതോതിലുള്ള വ്യാജ പെർഫ്യൂം നിർമ്മാണകേന്ദ്രം ക്രിമിനൽ സുരക്ഷാ വിഭാഗം കണ്ടെത്തി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള പൊതു സദാചാര സംരക്ഷണവും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും നടത്തിയ റെയ്ഡിലാണ് ഈ വൻ തട്ടിപ്പ് പുറത്തായത്. അന്താരാഷ്ട്ര, പ്രാദേശിക പെർഫ്യൂം ബ്രാൻഡുകൾ വ്യാജമായി നിർമിക്കുകയും സംഭരിക്കുകയും ചെയ്തിരുന്ന ഫാക്ടറിയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും ചേർന്നാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. റെയ്ഡിനിടെ 15,000ത്തിലധികം വ്യാജ പെർഫ്യൂം പാക്കേജിങ് ബോക്സുകളും, നിറയ്ക്കാനും വിതരണത്തിനുമായി തയ്യാറാക്കിയ 28,000 ഒഴിഞ്ഞ കുപ്പികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വലിയ തോതിലുള്ള ഉത്പാദനത്തിനായി സജ്ജീകരിച്ചിരുന്ന ഈ അനധികൃത ഫാക്ടറി നശിപ്പിക്കുകയും ചെയ്തു.
പിടിച്ചെടുത്ത സാധനങ്ങളും പ്രതികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണത്തിനും വാണിജ്യ തട്ടിപ്പുകൾക്കെതിരെ കർശനനടപടി സ്വീകരിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുസുരക്ഷയെയോ സാമ്പത്തിക സുരക്ഷയെയോ ബാധിക്കുന്ന സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അടിയന്തര നമ്പർ 112-ൽ വിളിക്കുകയോ, മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യുകയോ ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
സ്റ്റാര്‍ ഹോട്ടലിലെ താമസം മുതൽ സ്പാ സേവനങ്ങളും, അയ്യായിരം രൂപ മുതല്‍ 20,000 വരെ നഷ്ടപരിഹാരവും; വിമാനം വൈകിയാല്‍ നിങ്ങൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയുമോ?
വിമാനത്താവളത്തിലെ ഗേറ്റില്‍ ബോര്‍ഡിങ് പാസ് കൈയില്‍ പിടിച്ച് ഫ്‌ളൈറ്റിനായി കാത്തിരിക്കുമ്പോഴാണ് പലപ്പോഴും വിമാനം വൈകിയതായി വിമാനക്കമ്പനികള്‍ അറിയിക്കുന്നത്. പിന്നെ സമയം ചെലവഴിക്കാന്‍ വിമാനത്താവളത്തിലെ റെസ്റ്റോറന്റുകളില്‍ കയറി വിലയേറിയ ഭക്ഷണം കഴിക്കുകയോ ഷോപ്പിങ് നടത്തുകയോ ചെയ്യും. എന്നാൽ, വിമാന ഷെഡ്യൂൾ സമയത്ത് പുറപ്പെട്ടില്ലെങ്കിൽ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്ന് നിങ്ങൾക്കറിയാമോ?
Display Advertisement 1
യാത്രക്കാരുടെ അവകാശങ്ങള്‍
ഇന്ത്യയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ഇതിനായി പ്രത്യേക നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് EU261 (യൂറോപ്യന്‍ റൂട്ടുകള്‍ക്ക്) അല്ലെങ്കില്‍ DOT (അമേരിക്കന്‍ റൂട്ടുകള്‍ക്ക്) പോലുള്ള വ്യത്യസ്ത നിയമങ്ങളും നിലവിലുണ്ട്. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് വിമാനക്കമ്പനിയുടെ നയങ്ങളും നിയമങ്ങളും മനസിലാക്കുന്നത് അനിവാര്യമാണ്. ആവശ്യമായ വിവരം സ്‌ക്രീന്‍ഷോട്ട് എടുക്കുകയും സൂക്ഷിക്കുകയും ചെയ്യാം.
എത്ര വൈകിയാല്‍ നഷ്ടപരിഹാരം ലഭിക്കും?
എല്ലാ വൈകലുകളെയും വിമാനക്കമ്പനികള്‍ നഷ്ടപരിഹാരയോഗ്യമെന്ന് കണക്കാക്കുന്നില്ല. ആഭ്യന്തര സര്‍വീസുകളില്‍ 2 മണിക്കൂറോ അതിലധികമോ, അന്താരാഷ്ട്ര സര്‍വീസുകളില്‍ 3 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ മാത്രമാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത.
നഷ്ടപരിഹാര തുക
-ആഭ്യന്തര വിമാനസര്‍വീസുകളില്‍ ₹5,000 മുതല്‍ ₹20,000 വരെ നഷ്ടപരിഹാരം ലഭിക്കും.
-യൂറോപ്യന്‍ യൂണിയന്‍ റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 600 യൂറോ വരെ ലഭിക്കും.
-യാത്ര റദ്ദാക്കാന്‍ തീരുമാനിച്ചാല്‍, ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കേണ്ടത് വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമാണ്. മറ്റൊരു എയര്‍ലൈന്‍ വഴി റീബുക്കിങ് സൗകര്യവും നല്‍കേണ്ടതാണ്.
അര്‍ധരാത്രി വൈകലുകള്‍
അര്‍ധരാത്രിയിലുണ്ടാകുന്ന വൈകലുകള്‍ കാരണം യാത്ര തടസപ്പെട്ടാല്‍, വിമാനക്കമ്പനി യാത്രക്കാരന് ഹോട്ടല്‍ താമസവും എയര്‍പോര്‍ട്ടിലേക്ക് തിരിച്ചെത്തിക്കുന്ന സൗകര്യവും ഒരുക്കണം.
വിമാനക്കമ്പനികള്‍ നിര്‍ബന്ധമായും നല്‍കേണ്ട സേവനങ്ങള്‍
ഫ്ലൈറ്റ് രണ്ടുമണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ —
സൗജന്യ ഭക്ഷണവും റിഫ്രഷ്‌മെന്റും
വീട്ടിലേക്കോ മറ്റോ വിളിക്കാനുള്ള സൗകര്യം
അര്‍ധരാത്രി വൈകിയാല്‍ താമസ സൗകര്യവും ട്രാന്‍സ്‌പോര്‍ട്ടേഷനും
ചില വിമാനക്കമ്പനികള്‍ സ്പാ സര്‍വീസും ലോഞ്ച് ആക്സസും വരെ വാഗ്ദാനം ചെയ്യാറുണ്ട്.
ആവശ്യപ്പെടാന്‍ മടിക്കരുത്
പല യാത്രക്കാരും നിയമനടപടികളിലെ ബുദ്ധിമുട്ട് ഭയന്ന് അവകാശം ആവശ്യപ്പെടാറില്ല. എന്നാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് അത്രയും ബുദ്ധിമുട്ടുള്ള കാര്യമല്ല. റെസീറ്റുകള്‍, ഫോട്ടോകള്‍, ഫ്‌ളൈറ്റ് ഡിലേ ബോര്‍ഡിന്റെ ചിത്രങ്ങള്‍ എന്നിവ തെളിവായി സൂക്ഷിക്കുക. ആദ്യം കമ്പനി വിസമ്മതിച്ചാലും AirHelp, CompensAir പോലുള്ള സേവനങ്ങളിലൂടെ വീണ്ടും അപേക്ഷിക്കാം.
നഷ്ടപരിഹാരം നല്‍കേണ്ടതില്ലാത്ത സാഹചര്യങ്ങള്‍
കാലാവസ്ഥാ പ്രശ്‌നങ്ങള്‍, എയര്‍ട്രാഫിക് നിയന്ത്രണ സമരങ്ങള്‍, സുരക്ഷാ ഭീഷണികള്‍ തുടങ്ങിയ കാരണങ്ങളാല്‍ വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ബാധകമല്ല. എന്നാൽ സാങ്കേതിക തകരാര്‍ അല്ലെങ്കില്‍ ക്രൂ അഭാവം തുടങ്ങിയവയ്ക്ക് വിമാനക്കമ്പനികള്‍ ഉത്തരവാദികളായിരിക്കും.
മറ്റു നിര്‍ദേശങ്ങള്‍
ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ വഴി കൃത്യമായ വിവരങ്ങള്‍ പരിശോധിക്കുക.
എല്ലാ റെസീറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും സൂക്ഷിക്കുക.
യാത്രയ്ക്ക് മുമ്പ് ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.
വിമാനം വൈകിയാലും യാത്രക്കാരന് അവകാശപ്പെട്ട നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള ബോധവത്കരണം അനിവാര്യമാണ്. നിയമപരമായ സംരക്ഷണം നിങ്ങളുടേതാണ് — അത് ആവശ്യപ്പെടാന്‍ മടിക്കരുത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)