
പരിശോധനയ്ക്കിടെ പോലീസ് വാഹനം തടഞ്ഞു, കുവൈത്തിൽ ഹെറോയിനും ഇറക്കുമതി ചെയ്ത മദ്യവും പിടികൂടി
സാൽമിയയിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ ഹെറോയിനും വിദേശമദ്യവും കൈവശം വച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് (GDDC) കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരങ്ങൾ അനുസരിച്ച്, ലഹരി ബാധിതരായി തോന്നിയ രണ്ട് പേർ സഞ്ചരിച്ച ഫോർ വീൽ ഡ്രൈവ് വാഹനം പട്രോളിങ് യൂണിറ്റ് തടഞ്ഞുനിർത്തിയപ്പോഴാണ് സംഭവം നടന്നത്. പരിശോധനയിൽ, പ്രതികളിലൊരാൾക്ക് മുമ്പ് മയക്കുമരുന്ന് കേസുകളിൽ റെക്കോർഡുകൾ ഉള്ളതായി കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ ഇയാൾ സംശയകരമായ രീതിയിൽ ബാഗ് ഉപേക്ഷിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് വാഹനംയും ബാഗും പരിശോധിച്ചു.
തുടർന്നുള്ള പരിശോധനയിൽ ഹെറോയിൻ അടങ്ങിയ ബാഗും ഒരു കുപ്പി വിദേശമദ്യവും കണ്ടെത്തി. പിടിയിലായ രണ്ട് പേരെയും വിശദമായ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
പ്രവാസികൾക്ക് ഒരു പാട് നേട്ടങ്ങൾ ഇനി ആപ്പിലൂടെ :നോർക്കയുടെ സ്വന്തം ആപ്പ് ഉടൻ ഡൌൺലോഡ് ചെയ്യൂ,
പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒരു കുടുംബത്തിന് — ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള രണ്ട് മക്കള്‍ — ₹13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്ന സമഗ്ര പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നവംബര്‍ ഒന്നുമുതല്‍ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.
നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും, രാജ്യത്താകമാനം 16,000-ത്തോളം ആശുപത്രികളും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പ്രവാസികള്‍ക്ക് ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. പ്രവാസികളുടെ ഏറെകാലം നീണ്ട ആവശ്യമായിരുന്ന സമഗ്ര ആരോഗ്യവും അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതിലാണ് നോര്‍ക്ക കെയറിന്റെ പ്രാധാന്യം. ലോക കേരള സഭയില്‍ ഉയര്‍ന്ന ഈ ആശയത്തിന്റെ ഫലവത്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പദ്ധതി ലഭ്യമാകും.
ഉടൻ ഡൗൺലോഡ് ചെയ്യൂ :
IPHONE https://apps.apple.com/in/app/norka-care/id6753747852
ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
കുവൈത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; കാരണം ഇതാണ്
കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല റോഡിൽ ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിന് തീപിടിച്ചു. വിവരമറിഞ്ഞ് ജഹ്റ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ റേഡിയേറ്ററിൽ വെള്ളം കുറഞ്ഞതോ ആകാം തീപിടിത്തത്തിന് കാരണമായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൗരന്മാരും താമസക്കാരും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)