Posted By Editor Editor Posted On

ആശുപത്രികൾക്ക് സമീപം അനധികൃത പാർക്കിംഗ്; പരിശോധന ശക്തമാക്കി കുവൈത്ത്, നിയമലംഘകരുടെ വാഹനങ്ങൾ പിടിച്ചെടുക്കും

ആശുപത്രികളിൽ സമീപം അനധികൃതമായി പാർക്കിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് രംഗത്ത്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലുടനീളം ആശുപത്രികൾക്ക് മുന്നിൽ ഫീൽഡ് കാമ്പെയിനുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതും അടിയന്തര വാഹനങ്ങളുടെ പ്രവേശനത്തെ ബാധിക്കുന്നതുമായ രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളും. ആശുപത്രികളുടെ പ്രവേശന കവാടങ്ങൾ, എക്സിറ്റുകൾ, നിയുക്ത പാതകൾ എന്നിവിടങ്ങളിൽ പാർക്കിംഗ് മൂലം രോഗികൾക്ക് അസൗകര്യം സൃഷ്ടിക്കുന്നതും ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഗതാഗത നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 207 അനുസരിച്ച്, ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ രണ്ടുമാസത്തിൽ കൂടാത്ത കാലയളവിൽ പിടിച്ചെടുക്കാൻ അധികാരികളോട് അനുമതിയുണ്ടെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. ഗതാഗത അച്ചടക്കം വർധിപ്പിക്കുകയും ആശുപത്രികൾക്ക് മുന്നിലുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ സമഗ്ര ക്യാമ്പെയ്ൻ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. എല്ലാ ഗവർണറേറ്റുകളിലും കാമ്പെയിൻ തുടരുമെന്നും അറിയിച്ചു. ഡ്രൈവർമാർ നിയമാനുസൃത പാർക്കിംഗ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വകുപ്പ് അഭ്യർത്ഥിച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും, ഗതാഗത അവബോധം വർധിപ്പിക്കാനും, വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കാനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

പ്രവാസികൾക്ക് ഒരു പാട് നേട്ടങ്ങൾ ഇനി ആപ്പിലൂടെ :നോർക്കയുടെ സ്വന്തം ആപ്പ് ഉടൻ ഡൌൺലോഡ് ചെയ്യൂ,

പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒരു കുടുംബത്തിന് — ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള രണ്ട് മക്കള്‍ — ₹13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്ന സമഗ്ര പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നവംബര്‍ ഒന്നുമുതല്‍ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.

നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും, രാജ്യത്താകമാനം 16,000-ത്തോളം ആശുപത്രികളും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പ്രവാസികള്‍ക്ക് ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. പ്രവാസികളുടെ ഏറെകാലം നീണ്ട ആവശ്യമായിരുന്ന സമഗ്ര ആരോഗ്യവും അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതിലാണ് നോര്‍ക്ക കെയറിന്റെ പ്രാധാന്യം. ലോക കേരള സഭയില്‍ ഉയര്‍ന്ന ഈ ആശയത്തിന്റെ ഫലവത്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പദ്ധതി ലഭ്യമാകും.

ഉടൻ ഡൗൺലോഡ് ചെയ്യൂ :

IPHONE https://apps.apple.com/in/app/norka-care/id6753747852

ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

കുവൈത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; കാരണം ഇതാണ്

കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല റോഡിൽ ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിന് തീപിടിച്ചു. വിവരമറിഞ്ഞ് ജഹ്റ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ റേഡിയേറ്ററിൽ വെള്ളം കുറഞ്ഞതോ ആകാം തീപിടിത്തത്തിന് കാരണമായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൗരന്മാരും താമസക്കാരും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *