Posted By Editor Editor Posted On

പാസ്‌വേഡായി പേരും ഫോണ്‍ നമ്പറുമൊക്കെ നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ പണി വാങ്ങല്ലേ, ശക്തമായ പാസ്‌വേഡുകള്‍ എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഇമെയിൽ, ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയ അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഭൂരിഭാഗം ആളുകളും എളുപ്പം ഓർക്കാൻ പറ്റുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നതുകൊണ്ട് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വർധിക്കുകയാണ്.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു ശക്തമായ പാസ്‌വേഡ് എന്നത് രസകരമോ മനോഹരമോ ആയത് അല്ല, മറിച്ച് പ്രവചിക്കാനാവാത്തതും സങ്കീർണ്ണവുമായതും ആയിരിക്കണം. പലരും പേരും ജനനതീയതിയും ഫോൺ നമ്പറും ചേർത്താണ് പാസ്‌വേഡുകൾ സജ്ജീകരിക്കുന്നത്. ഇതു വഴി ഹാക്കർമാർക്ക് അക്കൗണ്ട് എളുപ്പത്തിൽ തുറക്കാനാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

എങ്ങനെ ശക്തമായ പാസ്‌വേഡ് ഉണ്ടാക്കാം?

-പാസ്‌വേഡുകൾ ദൈർഘ്യമേറിയതായിരിക്കണം. ചെറുതായ പാസ്‌വേഡുകൾ എളുപ്പം ഹാക്ക് ചെയ്യപ്പെടും.

-ലോവർകേസ്, അപ്പർകേസ്, അക്കങ്ങൾ, സ്പെഷ്യൽ ക്യാരക്ടറുകൾ (ഉദാ: #, @, _) എന്നിവ ചേർന്ന പാസ്‌വേഡുകൾ കൂടുതൽ സുരക്ഷിതമാണ്.

-വ്യക്തിപരമായ വിവരങ്ങൾ — പേരു, ജനനതീയതി, ഫോൺ നമ്പർ തുടങ്ങിയവ — ഒരിക്കലും പാസ്‌വേഡായി ഉപയോഗിക്കരുത്.

-“123”, “abcd”, “password” തുടങ്ങിയ പാറ്റേണുകൾ ഒഴിവാക്കുക.

പാസ്‌വേഡുകൾ സ്ഥിരമായി മാറ്റണം

-ഒരു പാസ്‌വേഡ് ദീർഘകാലം ഉപയോഗിക്കുന്നത് അപകടകരമാണ്. അതിനാൽ പാസ്‌വേഡുകൾ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുക.

-കൂടാതെ, സാധ്യമായ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലും മൾട്ടി-ഫാക്ടർ അല്ലെങ്കിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) സജ്ജീകരിക്കുക. ഇതിലൂടെ മറ്റാരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാലും, ഉപയോക്താവിന് ഒടിപി അല്ലെങ്കിൽ മുന്നറിയിപ്പ് ലഭിക്കും.

യുപിഐ പിന്‍ സെറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക

-യുപിഐ ആപ്പുകൾ പോലുള്ളവയിൽ പിന്‍ നമ്പർ തിരഞ്ഞെടുക്കുമ്പോൾ ജനനവർഷം, ഫോൺ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ തുടങ്ങിയ എളുപ്പം തിരിച്ചറിയാവുന്ന നമ്പറുകൾ ഉപയോഗിക്കരുത്.

-ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ, പാസ്‌വേഡുകൾ കരുത്തുറ്റതാക്കുക, ഇടയ്ക്കിടെ മാറ്റുക, 2FA ഓണാക്കുക — ഈ മൂന്ന് കാര്യങ്ങളും നിർബന്ധമായി പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

പ്രവാസികൾക്ക് ഒരു പാട് നേട്ടങ്ങൾ ഇനി ആപ്പിലൂടെ :നോർക്കയുടെ സ്വന്തം ആപ്പ് ഉടൻ ഡൌൺലോഡ് ചെയ്യൂ,

പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒരു കുടുംബത്തിന് — ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള രണ്ട് മക്കള്‍ — ₹13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്ന സമഗ്ര പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നവംബര്‍ ഒന്നുമുതല്‍ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.

നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും, രാജ്യത്താകമാനം 16,000-ത്തോളം ആശുപത്രികളും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പ്രവാസികള്‍ക്ക് ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. പ്രവാസികളുടെ ഏറെകാലം നീണ്ട ആവശ്യമായിരുന്ന സമഗ്ര ആരോഗ്യവും അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതിലാണ് നോര്‍ക്ക കെയറിന്റെ പ്രാധാന്യം. ലോക കേരള സഭയില്‍ ഉയര്‍ന്ന ഈ ആശയത്തിന്റെ ഫലവത്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പദ്ധതി ലഭ്യമാകും.

ഉടൻ ഡൗൺലോഡ് ചെയ്യൂ :

IPHONE https://apps.apple.com/in/app/norka-care/id6753747852

ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

കുവൈത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; കാരണം ഇതാണ്

കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല റോഡിൽ ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിന് തീപിടിച്ചു. വിവരമറിഞ്ഞ് ജഹ്റ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ റേഡിയേറ്ററിൽ വെള്ളം കുറഞ്ഞതോ ആകാം തീപിടിത്തത്തിന് കാരണമായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൗരന്മാരും താമസക്കാരും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *