
സമയം കളയല്ലേ, വേഗം അപേക്ഷിച്ചോളൂ; കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥിര സർക്കാർ ജോലി, മികച്ച ശമ്പളം, വിശദമായി അറിയാം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ (KSPCB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷിക്കാനുള്ള അവസരം. കേരളത്തിലുടനീളം വിവിധ സ്ഥലങ്ങളിലായി പ്രതീക്ഷിത ഒഴിവുകളാണ് ഉണ്ടായിരിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in
വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഒക്ടോബർ 15 (ബുധനാഴ്ച) അർദ്ധരാത്രി 12.00 വരെ ആയിരിക്കും.
തസ്തികയും ഒഴിവുകളും
-അസിസ്റ്റന്റ് എഞ്ചിനീയർ – സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ
-കാറ്റഗറി നമ്പർ : 357/2025
-കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹39,500 മുതൽ ₹83,000 വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
-അപേക്ഷിക്കാവുന്ന പ്രായപരിധി 18 മുതൽ 36 വയസ്സ് വരെ.
-ഉദ്യോഗാർത്ഥികൾ 02.01.1989 മുതൽ 01.01.2007 വരെ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
-SC/ST/OBC വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
-എന്നാൽ യാതൊരു സാഹചര്യത്തിലും പരമാവധി പ്രായം 50 വയസ് കവിയാൻ പാടില്ല.
യോഗ്യത
-യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്. (സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്) ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
-അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്/ടെക്നോളജി അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്/ടെക്നോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന.
അപേക്ഷിക്കേണ്ട വിധം
-ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) ചെയ്തിരിക്കണം.
-രജിസ്റ്റർ ചെയ്തിട്ടുള്ളവർ User IDയും Passwordയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കണം.
-ഓരോ തസ്തികയ്ക്കും Notification Link-ൽ കാണുന്ന Apply Now ക്ലിക്കുചെയ്ത് മാത്രമേ അപേക്ഷിക്കാവൂ.
-അപേക്ഷാ ഫീസ് ഒന്നും ഇല്ല.
-അപേക്ഷിക്കുന്നതിന് മുൻപ് പ്രൊഫൈലിൽ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തണം.
-സർക്കാർ മേഖലയിലെ സ്ഥിര ജോലി തേടുന്ന എൻജിനീയറിംഗ് ബിരുദധാരികൾക്ക് മികച്ച അവസരമാണിത്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ AI സാധ്യതകൾ: ‘വിസിറ്റ് കുവൈത്ത്’ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കുവൈത്തിൽ സമഗ്ര ചർച്ച
കുവൈത്ത് സിറ്റി: രാജ്യത്തിൻ്റെ ദേശീയ ആഘോഷങ്ങളും പരിപാടികളും ആചരിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ ഏഴാമത് യോഗത്തിൽ, കുവൈത്തിൻ്റെ വിനോദസഞ്ചാര-സാംസ്കാരിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന ഡിജിറ്റൽ സംരംഭമായ ‘വിസിറ്റ് കുവൈത്ത്’ (Visit Kuwait) പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടന്നു. സെയ്ഫ് പാലസിൽ ചേർന്ന യോഗത്തിൽ ഇൻഫർമേഷൻ-കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ-മുതൈരി അധ്യക്ഷത വഹിച്ചു.
പ്ലാറ്റ്‌ഫോമിന്റെ പ്രാധാന്യം:
കുവൈത്തിനെ ആഭ്യന്തരമായും അന്തർദേശീയമായും പ്രതിഫലിപ്പിക്കുന്ന ഒരു നൂതന ഡിജിറ്റൽ ഇന്റർഫേസായിരിക്കും ‘വിസിറ്റ് കുവൈത്ത്’ എന്ന് മന്ത്രി അൽ-മുതൈരി എടുത്തുപറഞ്ഞു.
രാജ്യത്തെ വിനോദസഞ്ചാര, സാംസ്കാരിക പരിപാടികൾ പ്രോത്സാഹിപ്പിക്കാൻ ഈ പ്ലാറ്റ്‌ഫോം നിർണായക പങ്ക് വഹിക്കും.
പ്രധാന സവിശേഷതകൾ:
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സേവനങ്ങൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.
ഇതിൻ്റെ പൈലറ്റ് പതിപ്പിലുള്ള ഇൻ്ററാക്ടീവ് മാപ്പ് ഒരു പ്രധാന സവിശേഷതയാണ്.
വോളിൻറിയർ വർക്ക് സെൻ്റർ മേധാവി ശൈഖ അംഥാൽ അൽ-അഹ്മദും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കുവൈത്തിൻ്റെ സാംസ്കാരിക-ടൂറിസം പ്രോത്സാഹനത്തിന് ആധുനിക സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിലാണ് യോഗം ഊന്നൽ നൽകിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ആരോഗ്യമേഖലയിൽ അവസരം; മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി തുടങ്ങി വിവിധ തസ്തികകളിൽ നിയമനം; ശമ്പളവും ആനുകൂല്യങ്ങളും അറിയാം
ദേശീയ ആരോഗ്യ മിഷന് (NHM) കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ എന്നിവയാണ് നിലവിൽ ഒഴിവുകൾ വന്ന തസ്തികകൾ.
പ്രധാന യോഗ്യതകളും ശമ്പളവും
മെഡിക്കൽ ഓഫീസർ
യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യം. ഒപ്പം കേരള മെഡിക്കൽ കൗൺസിലിലോ ടി.സി.പി.എമ്മിലോ സ്ഥിരം രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ശമ്പളം: പ്രതിമാസം ₹ 50,000.
പ്രായപരിധി: 62 വയസ്സിന് താഴെ.
ഓഫീസ് സെക്രട്ടറി
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ, ബിരുദവും PGDCA/DCA യോഗ്യതയും, ഓഫീസ് ജോലികളിൽ 5 വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
ശമ്പളം: പ്രതിമാസം ₹ 24,000.
പ്രായപരിധി: 40 വയസ്സിന് താഴെ.
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ
യോഗ്യത: ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിലിൽ അംഗീകൃത രജിസ്ട്രേഷനും. അല്ലെങ്കിൽ ജി.എൻ.എം (GNM), രജിസ്ട്രേഷൻ, ഒപ്പം ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.
ശമ്പളം: പ്രതിമാസം ₹ 20,500 (പരിശീലനം പൂർത്തിയാക്കിയാൽ ₹ 1000 സ്ഥിര നിക്ഷേപം ലഭിക്കും).
പ്രായപരിധി: 40 വയസ്സിന് താഴെ.
അപേക്ഷിക്കേണ്ട രീതിയും സമയപരിധിയും
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം.
ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി: ഒക്ടോബർ 17.
അപേക്ഷാ ഫീസ്: ₹ 350.
ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റൗട്ടും, അപേക്ഷാ ഫീസ് അടച്ചതിൻ്റെ ഡിമാൻ്റ് ഡ്രാഫ്റ്റും സഹിതം ഒക്ടോബർ 21-ന് മുൻപായി താഴെക്കൊടുത്തിട്ടുള്ള വിലാസത്തിൽ എത്തിക്കണം. അപേക്ഷാ കവറിന് പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി എഴുതിയിരിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം:
‘The District Programme Manager,
Arogyakeralam (NHM), DPM Office, W&C Hospital Compound Thycaud
Thiruvananthapuram 14′
അപേക്ഷയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യാം https://nhmtvm.com/
വിഞ്ജാപനം വായിക്കാൻ ക്ലിക്ക് ചെയ്യാം https://arogyakeralam.gov.in/wp-content/uploads/2020/04/DPMSU-TVPM-1875-PRO-2022-DPMSU_I-2.pdf
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)