Posted By Editor Editor Posted On

വൻ മോഷണം; കുവൈറ്റിൽ 1,419 കെഡി വിലവരുന്ന ലിഥിയം ബാറ്ററികൾ മോഷ്ടിക്കപ്പെട്ടു

കുവൈറ്റിലെ മുത്‌ലാ പ്രദേശത്തെ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സ്റ്റേഷനിൽ വൻ മോഷണം നടന്നതായി റിപ്പോർട്ടുകൾ. നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ കമ്പനിയുടെ പ്രതിനിധിയാണ് സംഭവം കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് മൂന്ന് ലിഥിയം ബാറ്ററികൾ മോഷണം പോയതായി കണ്ടെത്തി. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ആകെ മൂല്യം 1,419 കുവൈത്തി ദിനാർ വരുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കിയത്. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് വിദഗ്ധരെ നിയോഗിച്ചു. സംഭവത്തെ ഗുരുതരമായ കുറ്റമായി തരംതിരിച്ച് കേസ് അന്വേഷണം തുടരാൻ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈറ്റിൽ നിങ്ങൾ ചെയ്ത ജോലിയ്ക്ക് ശമ്പളം ലഭിച്ചില്ലേ? കുടിശിക ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

കുവൈത്തിൽ പ്രവാസികൾ നേരിടുന്ന വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ് ചെയ്ത ജോലിക്ക് സമയത്ത് ശമ്പളം ലഭിക്കാത്തത്. ജീവിതോപാധി കണ്ടെത്താനായി നാട്ടും വീടും വിട്ട് കഠിനാധ്വാനം ചെയ്യുന്ന നിരവധി തൊഴിലാളികൾക്ക് മാസാവസാനം പ്രതീക്ഷിച്ച തുക കൈയിലെത്താതെ വരുന്നത് വലിയ പ്രതിസന്ധിയിലാഴ്ത്തുന്നു.

ശമ്പളം നൽകാതിരുന്നാൽ തൊഴിലാളികൾക്ക് പരാതി നൽകാനുള്ള സംവിധാനമുണ്ട്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഓഫീസിൽ നേരിട്ട് എത്തി പരാതി ഫയൽ ചെയ്യാം. ശമ്പളപേയ്മെന്റുകളുടെ തെളിവുകൾ (ബാങ്ക് ഡെപ്പോസിറ്റ് രേഖകൾ, മെസേജുകൾ മുതലായവ) സൂക്ഷിക്കണമെന്നതാണ് നിർദേശം. വേതനം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിച്ച വിവരം ബന്ധപ്പെട്ട എംബസിയെയും അറിയിക്കണം. തൊഴിലുടമ കേസ് അവഗണിച്ചാൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കേസ് ലേബർ കോടതിയിലേക്ക് കൈമാറും. ഇതോടെ കമ്പനി തൊഴിലാളിക്ക് കുടിശ്ശിക നൽകാൻ നിയമപരമായി ബാധ്യസ്ഥരാകും.

നിയമം കടുപ്പിച്ച് അധികൃതർ; വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയാൽ പണികിട്ടും; അഞ്ചു വർഷം തടവും 10,000 ദിനാർ വരെ പിഴയും

വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും വ്യാജ അക്കാദമിക് യോഗ്യതകളിൽ നിന്ന് തൊഴിൽ വിപണിയെ സംരക്ഷിക്കുകയും ചെയ്യുന്നതിനായി അക്കാദമിക് ബിരുദങ്ങളുടെ തുല്യത (Equivalency) സംബന്ധിച്ച പുതിയ കരട് നിയമത്തിന് അന്തിമരൂപം നൽകിയതായി കുവൈത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, തുല്യതയില്ലാത്ത ബിരുദങ്ങൾ ഉപയോഗിക്കുന്നവർക്കും അറിഞ്ഞുകൊണ്ട് അവ അംഗീകരിക്കുന്ന ഉദ്യോഗസ്ഥർക്കും കടുത്ത ശിക്ഷയാണ് ലഭിക്കുക. അഞ്ചു വർഷം വരെ തടവും 10,000 കുവൈത്തി ദിനാർ വരെ പിഴയും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് നിർബന്ധിത പിരിച്ചുവിടലും ശിക്ഷയായി വിധിക്കപ്പെടും.

2019-ൽ ദേശീയ അസംബ്ലി പാസാക്കിയെങ്കിലും പിന്നീട് മരവിപ്പിക്കപ്പെട്ട 78-ാം നമ്പർ നിയമത്തിന് പകരമാണ് പുതിയ കരട് നിയമം വരുന്നത്. മുൻ നിയമത്തിലെ പോരായ്മകൾ പരിഹരിച്ച്, അക്കാദമിക് ബിരുദങ്ങളുടെ കൃത്യമായ അംഗീകാരം ഉറപ്പാക്കുന്നതിനും ഭൗതികമോ തൊഴിൽപരമോ ആയ നേട്ടങ്ങൾക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് (ആർട്ടിക്കിൾ 2) നിയമത്തിന്റെ നടപ്പാക്കൽ മേൽനോട്ടം വഹിക്കുക. മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി അധ്യക്ഷനായിരിക്കും . കുവൈത്ത് യൂണിവേഴ്സിറ്റി, സിവിൽ സർവീസ് ബ്യൂറോ തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും സമിതിയിൽ അംഗത്വം നൽകും.

പുതിയ കരട് നിയമപ്രകാരം (ആർട്ടിക്കിൾ 4), തുല്യതയില്ലാത്ത ബിരുദങ്ങൾ സർക്കാർ ഏജൻസികളും, പൊതു സ്ഥാപനങ്ങളും, ലൈസൻസുള്ള സ്വകാര്യ സ്ഥാപനങ്ങളും അംഗീകരിക്കില്ല.

ആർട്ടിക്കിൾ 7: തുല്യതയില്ലാത്ത സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 1,000–5,000 ദിനാർ വരെ പിഴയും.

ആർട്ടിക്കിൾ 8: അറിഞ്ഞുകൊണ്ട് അനധികൃത ബിരുദങ്ങൾ അംഗീകരിക്കുന്ന ഉദ്യോഗസ്ഥർക്കു ഒരു വർഷം വരെ തടവും 3,000–5,000 ദിനാർ വരെ പിഴയും.

വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിച്ചാൽ: മൂന്ന് വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും.

പൊതു ജീവനക്കാർക്ക്: പരമാവധി അഞ്ച് വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും കൂടാതെ നിർബന്ധിത പിരിച്ചുവിടലും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *