
ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എളുപ്പത്തിൽ അത് സാധിക്കും, എങ്ങനെയെന്ന് നോക്കാം
നിങ്ങൾ അത്യാവശ സാഹചര്യങ്ങളിൽ ആധാർ കാർഡിന്റെ ആവശ്യം വന്നാൽ ഇനി വഹട്സപ്പ് വഴി ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കുന്ന രേഖയാണ് ആധാർ. ഇത് വാട്സാപ്പ് വഴി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് വിശദമായി നോക്കാം.
ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പില്‍ ലഭ്യം
My Gov Helpdesk Chatbot വഴി ആധാര്‍ കാര്‍ഡും ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗം ഒരുക്കിയിരിക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് യുഐഡിഎഐയുടെ വെബ്‌സൈറ്റിലോ ഡിജിലോക്കറിലോ നിന്ന് ആധാര്‍ ആക്‌സസ് ചെയ്യാമായിരുന്നുവെങ്കിലും വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം വന്നത് ഇപ്പോഴാണ്. ഇതോടെ മറ്റൊരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വാട്‌സ്ആപ്പ് വഴി നേരിട്ട് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നു. വാട്‌സ്ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആധാറുമായി ലിങ്ക് ചെയ്‌ത രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും ആക്റ്റീവായ ഡിജിലോക്കര്‍ അക്കൗണ്ടുമാണ് ഇതിനാവശ്യം. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ക്രിയേറ്റ് ചെയ്യാം.
വാട്‌സ്ആപ്പിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ‘MyGov Helpdesk’ നമ്പറായ +91-9013151515 നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സേവ് ചെയ്യുക. ഇതിന് ശേഷം വാട്‌സ്ആപ്പില്‍ ഈ നമ്പറിലുള്ള ചാറ്റ്‌ബോക്‌സ് തുറക്കുക. ഒരു നമസ്‌തയോ ഹായ്‌യോ അയച്ച് +91-9013151515 എന്ന വാട്‌സ്ആപ്പ് നമ്പറിലുള്ള ചാറ്റ്‌ബോട്ടുമായി സംഭാഷണം തുടങ്ങാം. ഇതുകഴിഞ്ഞ് ഡിജിലോക്കര്‍ സര്‍വീസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടുണ്ടെങ്കില്‍ അക്കാര്യം കണ്‍ഫോം ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കില്‍ ഈ പ്രക്രിയ തുടങ്ങും മുമ്പ് അക്കൗണ്ട് സൃഷ്‌ടിക്കുക. ഇതിന് ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ഒതന്‍റിക്കേഷനായി ടൈപ്പ് ചെയ്‌ത് സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപി നമ്പര്‍ ചാറ്റ്‌ബോട്ടിന് നല്‍കുക. നമ്പര്‍ വെരിഫൈ ചെയ്‌താല്‍ ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജിലോക്കറിലുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു പട്ടിക കാണിച്ചുതരും. ആ ലിസ്റ്റില്‍ നിന്ന് ആധാര്‍ സെലക്‌ട് ചെയ്യുക. ഇതോടെ നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് പിഡിഎഫ് രൂപത്തില്‍ ആധാര്‍ കാര്‍ഡ് എത്തും.
ഇക്കാര്യം ശ്രദ്ധിക്കുക
‘MyGov Helpdesk’ ചാറ്റ്‌ബോട്ട് വഴി ഒരുസമയം ഒരു ഡോക്യുമെന്‍റ് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാനാകൂ. ഡിജിലോക്കറുമായി ബന്ധിപ്പിച്ച രേഖകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറോ മറ്റ് പ്രധാനപ്പെട്ട രേഖകളോ ഡിജിലോക്കറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അവ ഡിജിലോക്കര്‍ വെബ്‌സൈറ്റോ ആപ്പോ വഴി ആദ്യം ലിങ്ക് ചെയ്യേണ്ടതാണ്. അതിന് ശേഷം മാത്രമേ വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകൂ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിലെ ഈ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക
കുവൈത്തിലെ അൽ-ഗൗസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു. പുതിയ റൗണ്ടെബൗട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് അൽ-ഗൗസ് സ്ട്രീറ്റ് ഭാഗികമായി അടച്ചത്. അൽ-ഗൗസ് സ്ട്രീറ്റിൽ നിന്ന് ഫഹാഹീൽ ഭാഗത്തേക്കുള്ള റോഡാണ് ഇന്ന് വൈകുന്നേരം മുതൽ അടച്ചതെന്ന് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.
ഖലീഫ അൽ-ജാരി സ്ട്രീറ്റ് 210-മായി അൽ-ഗൗസ് സ്ട്രീറ്റ് കൂടിച്ചേരുന്ന ഭാഗത്താണ് പുതിയ റൗണ്ടെബൗട്ട് നിർമ്മിക്കുന്നത്. ഇത് ഗതാഗതം കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്ക് പകരം റൂട്ട് ഉപയോഗിക്കാം. ഗ്യാസ് സ്റ്റേഷന് എതിർവശത്തുള്ള റൗണ്ടെബൗൾ വഴി യാത്ര ചെയ്യുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ യാത്രക്കാർ സഹകരിക്കണമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ “സഫ്രി” സീസൺ; ഈ രോഗങ്ങൾ വരാൻ സാധ്യതയേറെ; ശ്രദ്ധിക്കാം ഈകാര്യങ്ങൾ
കുവൈറ്റ് നിലവിൽ “സഫ്രി” സീസണിലൂടെയാണ് കടന്നുപോകുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞനായ ആദേൽ അൽ-സാദൂൺ സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമാകുന്ന ഒരു പരിവർത്തന കാലഘട്ടമാണിത്. പൂമ്പൊടി സാന്നിധ്യം വർദ്ധിക്കുന്നതിനാൽ ഈ സമയത്ത് ചില വ്യക്തികളിൽ ശ്വസന രോഗങ്ങൾ പടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല പ്രദേശങ്ങളിലും ഇപ്പോൾ ഈ പ്രതിഭാസം പ്രകടമാണ്.
പ്രായമായവർക്കും കുട്ടികൾക്കും ആസ്ത്മ, അലർജി എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ഈ കാലഘട്ടം പ്രത്യേകിച്ചും സെൻസിറ്റീവ് ആണെന്ന് വിശദീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശക്തമായ കാറ്റുള്ളപ്പോൾ പുറത്തെ പ്രവർത്തനങ്ങൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പൊതുജനങ്ങളെ ഉപദേശിച്ചു. “സഫ്രി” സീസൺ സാധാരണയായി മഴക്കാലം ആരംഭിക്കുന്നതോടെ അവസാനിക്കുമെന്നും ഇത് അന്തരീക്ഷം ശുദ്ധീകരിക്കാനും മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)