Posted By Editor Editor Posted On

കുവൈത്തിൽ നിങ്ങൾക്ക് യാത്ര വിലക്കുണ്ടോ? എങ്ങനെ അറിയാം? ഇനി മൊബൈലിലൂടെ വളരെ എളുപ്പത്തിൽ പരിശോധിക്കാം..

നിങ്ങൾ കുവൈത്ത് പ്രവാസിയാണോ? നിങ്ങൾക്ക് രാജ്യത്ത് യാത്രാവിലക്കുണ്ടോ എന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ അത് എങ്ങനെ അറിയാം എന്നാണോ നിങ്ങളുടെ സംശയം . ഇനി അത് വളരെ എളുപ്പമാണ്. നിങ്ങൾക്ക് കുവൈറ്റിൽ യാത്രാ നിരോധനം (Travel Ban) ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന വിവരം സഹേൽ (Sahel) ആപ്പിലൂടെ വീട്ടിലിരുന്ന് തന്നെ പരിശോധിക്കാനാകും. യാത്രാ വിലക്കും അടയ്‌ക്കേണ്ട തുകയും സംബന്ധിച്ച വിവരങ്ങൾ സഹേൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹേൽ ആപ്പിലുടെ കുവൈറ്റിൽ യാത്രാ നിരോധനം പരിശോധിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമായിട്ടുള്ള കാര്യമാണ്. താഴെ പറഞ്ഞിട്ടുള്ള ലളിതമായ ഘട്ടങ്ങൾ പാലിച്ചുകൊണ്ട് , സർക്കാർ ഓഫീസും സന്ദർശിക്കാതെ തന്നെ നിങ്ങളുടെ യാത്രാ വിലക്കുണ്ടോ ഉൾപ്പെടയുള്ള നിങ്ങൾക്ക് അതിവേഗം മനസ്സിലാക്കുവാൻ സാധിക്കും.

എങ്ങനെ പരിശോധിക്കാം?

👉 ആദ്യം നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ സഹേൽ ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക. അക്കൗണ്ട് ഇല്ലെങ്കിൽ, പുതിയത് സൃഷ്ടിക്കണം.
👉 ഹോം സ്‌ക്രീനിൽ നിന്ന് “സേവനങ്ങൾ” (خدمات) ഓപ്ഷൻ തിരഞ്ഞെടുക്കുക.
👉 തുറക്കുന്ന ലിസ്റ്റിൽ നിന്ന് Ministry of Justice (وزارة العدل) ഓപ്ഷൻ തിരഞ്ഞെടുക്കുക.
👉 അതിനകത്തെ ആദ്യ സേവന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ പേരിൽ യാത്രാ വിലക്കുണ്ടോ എന്ന് നേരിട്ട് സ്ക്രീനിൽ കാണാം.

DOWNLOAD SAHEL APP

ANDROID https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN

I PHONE https://apps.apple.com/kw/app/sahel-%D8%B3%D9%87%D9%84/id1581727068

ഫലം വായിക്കാൻ അറിയില്ലെങ്കിൽ?

ഫലം അറബിയിൽ കാണുന്നതിനാൽ, ഭാഷ അറിയാത്തവർക്ക് ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പ് ഉപയോഗിച്ച് വാചകം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഉറപ്പാക്കാവുന്നതാണ്.

ഇതിലൂടെ ഇനി സർക്കാർ ഓഫീസുകളിൽ പോകേണ്ടതില്ല; വീട്ടിലിരുന്ന് തന്നെ ഏതാനും ക്ലിക്കുകൾ കൊണ്ട് യാത്രാ വിലക്ക് സംബന്ധിച്ച വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കാം. കുവൈറ്റിലെ എല്ലാ പ്രവാസികൾക്കും അത്യാവശ്യമായി അറിയേണ്ട സേവനമാണ് സഹേൽ ആപ്പിലെ ഈ സൗകര്യം. നിയമപ്രശ്നങ്ങൾ ഉണ്ടോ, യാത്രാ വിലക്കുണ്ടോ എന്നിവ അറിയാൻ ഇനി സമയം പാഴാക്കേണ്ടതില്ല.

എന്താണ് സഹേൽ ആപ്പ്

കുവൈത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഏകീകൃത സർക്കാർ ആപ്ലിക്കേഷനാണ് “സഹേൽ”. ഈ ആപ്ലിക്കേഷനിലൂടെ പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ സേവനങ്ങളും ഇടപാടുകളും വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സാധിക്കും. ഉയർന്ന നിലവാരത്തിലുള്ള ഡിജിറ്റൽ സേവനങ്ങൾ നൽകിക്കൊണ്ട് സർക്കാർ ഇടപാടുകൾക്ക് പുതിയൊരു അനുഭവം നൽകുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം.

പ്രധാന സേവനങ്ങൾ

ഡാറ്റ: പൗരൻ്റെയോ പ്രവാസിയുടെയോ ഔദ്യോഗിക രേഖകൾ, കാലാവധി, നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു.

സേവനങ്ങൾ: സർക്കാർ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾക്കായി അപേക്ഷിക്കാൻ ഇത് സഹായിക്കുന്നു.

നോട്ടിഫിക്കേഷനുകൾ: സർക്കാർ ഏജൻസികളിൽ നിന്നുള്ള അറിയിപ്പുകളും റിമൈൻഡറുകളും യഥാസമയം ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു.

അപ്പോയിന്റ്മെന്റുകൾ: META എന്ന കേന്ദ്രീകൃത പ്ലാറ്റ്ഫോം വഴി സർക്കാർ സ്ഥാപനങ്ങളിൽ അപ്പോയിന്റ്മെൻ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നു.

പ്രഖ്യാപനങ്ങൾ: വിവിധ സർക്കാർ ഏജൻസികളുടെ സേവനങ്ങളും വാർത്തകളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നു.

സഹേൽ ആപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ

സർക്കാർ സേവനങ്ങൾ വേഗത്തിലും മെച്ചപ്പെട്ട രീതിയിലും ലഭ്യമാക്കുക.

സർക്കാർ ഇടപാടുകൾ ലളിതമാക്കുകയും പൗരന്മാർക്കും പ്രവാസികൾക്കും എളുപ്പത്തിൽ പൂർത്തിയാക്കാൻ അവസരം നൽകുകയും ചെയ്യുക.

സർക്കാർ ഓഫീസുകളിൽ നേരിട്ടെത്തി കാര്യങ്ങൾ ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കുക.

എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഒറ്റ ആപ്ലിക്കേഷനിലൂടെ ബന്ധിപ്പിക്കുക.

ഇടപാടുകൾക്കായി വരുന്ന സമയവും ചെലവും ലാഭിക്കാൻ ഉപയോക്താക്കളെ സഹായിക്കുക.

ബ്യൂറോക്രസി ഒഴിവാക്കി പേപ്പർരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക.

ഡിജിറ്റൽവത്കരണത്തിലൂടെ സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കുക.

കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള ആദ്യ ചുവടുവെപ്പായി മാറുക.

DOWNLOAD SAHEL APP

ANDROID https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN

I PHONE https://apps.apple.com/kw/app/sahel-%D8%B3%D9%87%D9%84/id1581727068

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

അനധികൃത മത്സ്യബന്ധനം: 12 പ്രവാസികളെ താമസിപ്പിച്ച ഉദ്യോഗസ്ഥന്റെ ക്യാമ്പ് പിടിച്ചെടുത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്താനും അനധികൃത തൊഴിലാളികളെ താമസിപ്പിക്കാനും ഉപയോഗിച്ചിരുന്ന ഒരു കുവൈത്തി ഉദ്യോഗസ്ഥന്റെ ക്യാമ്പ് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് 12 ബംഗ്ലാദേശി പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രകൃതിവിഭവങ്ങൾക്കും ഭീഷണിയുയർത്തുന്ന ഒരു പ്രവർത്തനവും വെച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ ബോർഡർ സെക്യൂരിറ്റി ആൻഡ് കോസ്റ്റ് ഗാർഡ് വിഭാഗം നടത്തിയ സംയുക്ത റെയ്ഡിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഷെയ്ഖ് സബാഹ് അൽ-അഹ്മദ് നേച്ചർ റിസർവിലെ വലകൾ മുറിച്ച് ഈ സംഘം മത്സ്യബന്ധന കേന്ദ്രങ്ങളിലേക്ക് പ്രവേശിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മത്സ്യബന്ധനത്തിനായി പ്രത്യേക ഉപകരണങ്ങളുള്ള ഓഫ്-റോഡ് മോട്ടോർസൈക്കിളുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. തങ്ങളുടെ പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ പിന്നീട് കേടുവന്ന വലകൾ പഴയപടി ആക്കിയിരുന്നു.

പിടികൂടിയ മീനുകൾ ക്യാമ്പിൽ വെച്ച് തരംതിരിച്ച്, ഉദ്യോഗസ്ഥനുമായി ബന്ധമുള്ള ഒരു റെസ്റ്റോറന്റിന്റെ വാഹനത്തിൽ കയറ്റി അയക്കുകയായിരുന്നു പതിവ്. സംഭവസ്ഥലത്തുനിന്ന് 20 മത്സ്യബന്ധന ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു. അറസ്റ്റിലായ മുഴുവൻ അനധികൃത തൊഴിലാളികളെയും ഉടൻ തന്നെ രാജ്യത്ത് നിന്ന് നാടുകടത്തും. ഇവർക്ക് സ്പോൺസർഷിപ്പ് നൽകിയിരുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും. ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ കമ്പനികളുടെ ഫയലുകൾ ശാശ്വതമായി അടച്ചുപൂട്ടാനും ഉത്തരവിട്ടു. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സ്വന്തം ചെലവിൽ ക്യാമ്പ് പൊളിച്ചുനീക്കാനും ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥൻ്റെ പദവി ദുരുപയോഗം ചെയ്ത് നിയമലംഘനങ്ങൾക്ക് സംരക്ഷണം നൽകാൻ ശ്രമിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

തിരിച്ചെത്തിയ പ്രവാസികളെ അവഗണിച്ച് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി; 14 ലക്ഷം പേരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കും

മലപ്പുറം: പ്രവാസികൾക്കായുള്ള നോർക്കയുടെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ, നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളെ പുറത്താക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം നൽകുന്നത്. ഇതോടെ, വിദേശത്തുനിന്ന് തിരിച്ചെത്തിയ ഏകദേശം 14 ലക്ഷം പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമാകും. ഈ മാസം 22-നാണ് പദ്ധതിയുടെ തുടക്കം.

പതിറ്റാണ്ടുകളോളം വിദേശത്ത് ജോലി ചെയ്ത്, തൊഴിൽ നഷ്ടപ്പെട്ടും രോഗങ്ങൾ മൂലവും തിരികെയെത്തിയവരാണ് ഈ 14 ലക്ഷം പേരിൽ അധികവും. യഥാർത്ഥത്തിൽ ഇവർക്കാണ് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്. അതേസമയം, നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവിടത്തെ തൊഴിൽ പെർമിറ്റിനൊപ്പം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ അവർക്ക് ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ട്.

പ്രവാസികളുടെ ആശങ്കകൾ

അവഗണന: നോർക്ക കെയർ പദ്ധതിയിൽ തിരികെയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തത് വലിയ അനീതിയാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നാടിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയവരാണ് ഇവർ.

രക്ഷിതാക്കൾക്ക് പരിരക്ഷയില്ല: വിദേശത്തുള്ള പ്രവാസികളുടെ രക്ഷിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളത് പ്രായമായ രക്ഷിതാക്കൾക്കാണ്.

നോർക്ക ഐഡി കാർഡ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ ഐഡന്റിറ്റി കാർഡ് ഇല്ലെന്നതും പ്രശ്നമാണ്. ഈ കാർഡ് നാട്ടിലുള്ള പ്രവാസികൾക്കും നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

ഇന്ത്യയിൽ മാത്രം ചികിത്സ: നോർക്ക കെയർ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ഇന്ത്യയിലെ ആശുപത്രികളിൽ മാത്രമേ ചികിത്സ തേടാൻ സാധിക്കൂ. ഇത് വിദേശത്തുള്ള പ്രവാസികൾക്ക് യഥാർത്ഥ പ്രയോജനം നൽകില്ല.

എന്താണ് നോർക്ക കെയർ?

നോർക്ക കെയർ പ്രധാനമായും രണ്ട് പോളിസികളാണ് നൽകുന്നത്: ഗ്രൂപ്പ് മെഡിക്ലെയിം പോളിസി (GMC), ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റൽ പോളിസി (GPA).

GMC: ഈ പോളിസി പ്രകാരം ഏത് ആരോഗ്യപ്രശ്നങ്ങൾക്കും കുടുംബത്തിനോ വ്യക്തിക്കോ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

GPA: അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾക്ക് 10 ലക്ഷം രൂപ വരെ ഈ പോളിസിയിലൂടെ ലഭിക്കും.

18-നും 70-നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പരിരക്ഷ ലഭിക്കുക. കേരളത്തിലെ 488 ആശുപത്രികളിലും രാജ്യത്തെ 16,167 ആശുപത്രികളിലും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. പ്രവാസിയായ ഒരാൾക്ക് മാത്രം രണ്ട് പദ്ധതികൾക്കുമായി 8,101 രൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിന് 13,411 രൂപയും, കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഓരോരുത്തർക്കും 4,130 രൂപ വീതവും അടയ്ക്കണം.

NORKA OFFICIAL WEBSITE https://norkaroots.kerala.gov.in/

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

അതീവ ജാ​ഗ്രത വേണം! കുവൈത്തിൽ ഈ വർഷം ആദ്യ പകുതിയിൽ രേഖപ്പെടുത്തിയ തീപിടുത്തങ്ങളുടെ കണക്ക് കേട്ടാൽ ഞെട്ടും

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ കുവൈത്തിൽ ആകെ 8,814 തീപിടിത്തങ്ങളും രക്ഷാപ്രവർത്തനങ്ങളും നടന്നതായി കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു. ഇതിൽ 3,532 സംഭവങ്ങൾ ഫയർ സ്റ്റേഷനുകൾ നേരിട്ട് കൈകാര്യം ചെയ്ത രക്ഷാപ്രവർത്തനങ്ങളായിരുന്നു. കുവൈത്ത് ഫയർ ഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

വിവിധ ഗവർണറേറ്റുകളിലെ കണക്കുകൾ താഴെ പറയുന്നവയാണ്:

കാപ്പിറ്റൽ ഗവർണറേറ്റ്: 1,364 അപകടങ്ങളുമായി ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ രേഖപ്പെടുത്തിയ ഗവർണറേറ്റ്.

ഹവല്ലി ഗവർണറേറ്റ്: 1,268 അപകടങ്ങളുമായി രണ്ടാം സ്ഥാനത്ത്.

അഹ്മദി ഗവർണറേറ്റ്: 1,256 അപകടങ്ങളുമായി മൂന്നാം സ്ഥാനത്ത്.

ഫർവാനിയ ഗവർണറേറ്റ്: 1,166 അപകടങ്ങളുമായി നാലാം സ്ഥാനത്ത്.

മറൈൻ ഫയർ ഡിപ്പാർട്ട്‌മെൻ്റ്: 1,150 അപകടങ്ങൾ കൈകാര്യം ചെയ്തു.

മുബാറക് അൽ കബീർ ഗവർണറേറ്റ്: 1,134 അപകടങ്ങൾ.

ജഹ്റ ഗവർണറേറ്റ്: 834 അപകടങ്ങൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

അ​ഗ്നി സു​ര​ക്ഷാ പ​രി​ശോ​ധ​ന; കുവൈത്തിൽ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾക്ക് പൂട്ടുവീണു

കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ് രാജ്യവ്യാപകമായി പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് അബു ഫാത്തിറ അൽ ഹിറാഫിയ പ്രദേശത്ത് നടത്തിയ പരിശോധനയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

തീപിടിത്തങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തിയ 16 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജനറൽ ഫയർ ഫോഴ്‌സ് നടത്തുന്ന ഈ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

സ്ഥാപന ഉടമകൾ അഗ്നിസുരക്ഷാ നിയമങ്ങളും നടപടിക്രമങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ നടപടികൾ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 288.64 ആയി. അതായത് 3.46 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?

വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.

എന്താണ് ക്രെഡിറ്റ് സ്കോർ?
ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.

കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്‌കോറിന്റെയും നേട്ടങ്ങൾ

  1. ഉയർന്ന സിബിൽ സ്‌കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്‌കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
  2. നല്ല ക്രെഡിറ്റ് സ്‌കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
  3. ഉയർന്ന സിബിൽ സ്‌കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
  4. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.

കുവൈറ്റിൽ ഈ മേഖലയിലെ ജീവനക്കാരുടെ ഫിംഗർപ്രിന്റ് ഹാജർ ഒഴിവാക്കി

കുവൈറ്റിൽ സിവിൽ വ്യോമയാന ജനറൽ ഡയറക്ടറേറ്റ് (DGCA) ജീവനക്കാരുടെ ഫിംഗർപ്രിന്റ് ഹാജർ ഒഴിവാക്കി. സെപ്റ്റംബർ 21 മുതൽ വിരലടയാള ഹാജർ സംവിധാനം നിർത്തലാക്കും. പകരം ഇനി മുഖം തിരിച്ചറിയൽ (Facial Recognition) സംവിധാനം മാത്രം ഉപയോഗിക്കണമെന്ന് നിർദേശിച്ച് വീണ്ടും സർക്കുലർ പുറത്തിറക്കി. എല്ലാ ജീവനക്കാരും ജോലിക്കെത്തുമ്പോൾ ക്യാമറക്കു മുന്നിൽ നിൽക്കുകയും പ്രക്രിയ ശരിയായി പൂർത്തിയാക്കുകയും വേണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി. പുതിയ സംവിധാനം എല്ലാ വിഭാഗങ്ങൾക്കും, യൂണിറ്റുകൾക്കും, സെക്ഷനുകൾക്കും ബാധകമായിരിക്കും.

വിവരങ്ങൾ പ്രകാരം, ഹാജർ രേഖപ്പെടുത്തുന്നതിലെ കൃത്യത വർധിപ്പിക്കുകയും പഴയ രീതികളിൽ ഉണ്ടാകുന്ന പിഴവുകൾ കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. സാങ്കേതിക മുന്നേറ്റങ്ങളോട് കാലോചിതമായി മുന്നേറുകയും ജോലി രംഗത്ത് ശാസ്ത്രീയ കൃത്യത ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ പരിഷ്‌കരണ നീക്കം. പുതിയ സംവിധാനം ജീവനക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിൽ ഉയർന്ന കൃത്യത ഉറപ്പാക്കുമെന്നതിനാൽ ജോലി നടപടിക്രമങ്ങൾ ഏകീകരിക്കുകയും സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *