
നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.177826 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 288.64 ആയി. അതായത് 3.46 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? കാരണങ്ങളും, പരിഹരിക്കാനുള്ള മികച്ച വഴികളും അറിഞ്ഞാലോ?
വായ്പ തിരിച്ചടവുകൾ മുടങ്ങുന്നതാണ് ക്രെഡിറ്റ് സ്കോർ കുറയാനുള്ള പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ലിമിറ്റ് പരമാവധിയാക്കുന്നതിലൂടെ ഉയർന്ന ഉപയോഗം നടത്തുന്നത് വായ്പ നൽകുന്നവർക്ക് പ്രതികൂലമായേക്കാവുന്ന മറ്റൊരു കാര്യമാണ്. ഒരേസമയം വളരെയധികം വായ്പ എടുക്കുക, വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുക എന്നിവ തിരിച്ചടി നൽകും.
എന്താണ് ക്രെഡിറ്റ് സ്കോർ?
ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. ഉയർന്ന സിബിൽ സ്കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും വായ്പാ സാധ്യത ഉയർത്തും.
കടബാധ്യതയില്ലാത്തതിന്റെയും മികച്ച സിബിൽ സ്കോറിന്റെയും നേട്ടങ്ങൾ
- ഉയർന്ന സിബിൽ സ്കോറിനൊപ്പം കടബാധ്യതയില്ലാത്ത സാമ്പത്തിക റെക്കോർഡും ഉള്ളത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കം പ്രതിഫലിപ്പിക്കുന്നു. എളുപ്പം വായ്പ നേടാൻ സഹായിക്കും. അതിനാൽ ഉയർന്ന സിബിൽ സ്കോറിനൊപ്പം വായ്പകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
- നല്ല ക്രെഡിറ്റ് സ്കോറും കടബാധ്യതയില്ലാത്ത പശ്ചാത്തലവുമുള്ളവർക്ക് വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിൽ വായ്പക്കാർ ഓഫർ ചെയ്യും.
- ഉയർന്ന സിബിൽ സ്കോർ ഉള്ളത്, വായ്പയെടുക്കുന്നവർക്ക് പ്രീ-അപ്രൂവ്ഡ് ലോണുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, കടം വാങ്ങുന്നവർക്ക് മികച്ച റിവാർഡുകളോടെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ലഭിക്കും.
- ഉയർന്ന ക്രെഡിറ്റ് സ്കോർ ഉയർന്ന ലോൺ തുകകൾക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യതയും ക്രെഡിറ്റ് കാർഡ് പരിധിയിലെ വർദ്ധനവും നേടിത്തരും.
കുവൈറ്റിൽ ഈ മേഖലയിലെ ജീവനക്കാരുടെ ഫിംഗർപ്രിന്റ് ഹാജർ ഒഴിവാക്കി
കുവൈറ്റിൽ സിവിൽ വ്യോമയാന ജനറൽ ഡയറക്ടറേറ്റ് (DGCA) ജീവനക്കാരുടെ ഫിംഗർപ്രിന്റ് ഹാജർ ഒഴിവാക്കി. സെപ്റ്റംബർ 21 മുതൽ വിരലടയാള ഹാജർ സംവിധാനം നിർത്തലാക്കും. പകരം ഇനി മുഖം തിരിച്ചറിയൽ (Facial Recognition) സംവിധാനം മാത്രം ഉപയോഗിക്കണമെന്ന് നിർദേശിച്ച് വീണ്ടും സർക്കുലർ പുറത്തിറക്കി. എല്ലാ ജീവനക്കാരും ജോലിക്കെത്തുമ്പോൾ ക്യാമറക്കു മുന്നിൽ നിൽക്കുകയും പ്രക്രിയ ശരിയായി പൂർത്തിയാക്കുകയും വേണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി. പുതിയ സംവിധാനം എല്ലാ വിഭാഗങ്ങൾക്കും, യൂണിറ്റുകൾക്കും, സെക്ഷനുകൾക്കും ബാധകമായിരിക്കും.
വിവരങ്ങൾ പ്രകാരം, ഹാജർ രേഖപ്പെടുത്തുന്നതിലെ കൃത്യത വർധിപ്പിക്കുകയും പഴയ രീതികളിൽ ഉണ്ടാകുന്ന പിഴവുകൾ കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. സാങ്കേതിക മുന്നേറ്റങ്ങളോട് കാലോചിതമായി മുന്നേറുകയും ജോലി രംഗത്ത് ശാസ്ത്രീയ കൃത്യത ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ പരിഷ്കരണ നീക്കം. പുതിയ സംവിധാനം ജീവനക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിൽ ഉയർന്ന കൃത്യത ഉറപ്പാക്കുമെന്നതിനാൽ ജോലി നടപടിക്രമങ്ങൾ ഏകീകരിക്കുകയും സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)