
സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി ദുർഗന്ധം; കുവൈറ്റിലെ ഈ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി കുവൈത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് പരിസരം വൃത്തിഹീനമായതിനാലാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്. മത്സ്യമാർക്കറ്റ് ഉണ്ടാക്കുന്ന ദുർഗന്ധവും, വൃത്തിയില്ലാത്ത നടപ്പാതകളും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതാണ് മത്സ്യമാർക്കറ്റ് ആധുനികമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യമുയരാൻ കാരണം. പുതിയ കെട്ടിടങ്ങളുമായി കൂടിച്ചേർന്ന പഴയ മത്സ്യമാർക്കറ്റ് സന്ദർശകർക്ക് അസുഖകരമായ അനുഭവമാണ് നൽകുന്നതെന്നാണ് പലരും പറയുന്നത്.
മത്സ്യമാർക്കറ്റിന് പ്രത്യേക വികസനവും ശ്രദ്ധയും ആവശ്യമാണെന്നും ആധുനിക സൗകര്യങ്ങളുള്ള ഒരു സ്ഥലത്തേക്ക് അതിനെ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടതെന്നുമാണ് സർവേയിൽ പങ്കെടുത്ത ഒരാളായ ഹുസൈൻ മുഹമ്മദ് ബൗഅലി പറയുന്നത്. അതിനിടെ, മുബാറക്കിയ മാർക്കറ്റിൽ നടക്കുന്ന നവീകരണ പദ്ധതികൾ കുവൈത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകിയിട്ടുണ്ട്. എങ്കിലും, മത്സ്യമാർക്കറ്റ് പരിസരം കാരണം ഈ വികസനത്തിന്റെ പ്രാധാന്യം കുറയുന്നുവെന്നും, ഈ വിഷയം എത്രയും വേഗം പരിഹരിക്കണമെന്നും അധികാരികളോട് സന്ദർശകർ ആവശ്യപ്പെടുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
മയക്കുമരുന്ന് ഉപയോഗം, കൂടാതെ വീട്ടിൽ കഞ്ചാവ് ചെടി വളർത്തും; കുവൈറ്റിൽ ഉദ്യോഗസ്ഥൻ പിടിയിൽ
കുവൈറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുകയും, വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തുകയും ചെയ്ത കുറ്റത്തിന് ഒരു ഉദ്യോഗസ്ഥനെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അറസ്റ്റ് ചെയ്തു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളും ഉപയോഗിക്കാൻ പാകത്തിന് തയ്യാറാക്കിയ മറ്റ് ചില മയക്കുമരുന്നുകളും കണ്ടെടുത്തതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ്റെ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
സൗദി അറേബ്യയിലെ മദീനയിൽ പള്ളിക്ക് സമീപം ആകാശത്തുനിന്ന് ഉഗ്ര ശബ്ദം, ഭീതിയിൽ വിശ്വാസികൾ, ഊഹാപോഹങ്ങൾ ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശം
മദീനയിലെ പ്രവാചക പള്ളിക്ക് സമീപമുള്ള പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം. സ്ഫോടന ശബ്ദം കേട്ട് വിശ്വാസികൾ പരിഭ്രാന്തരായതാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോകളിൽ മസ്ജിദ് അൻ നബവിക്ക് സമീപം പുലർച്ചെ പ്രാദേശിക സമയം ഏകദേശം 5:43 ന് ആകാശത്ത് നിന്ന് ഉഗ്രശബ്ദം ഉണ്ടായത്. താമസക്കാർ ആകാശത്ത് മിസൈൽ പോലുള്ള ഒരു വസ്തു കണ്ടതായും പറഞ്ഞതോടെ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വ്യാപകമായ ഊഹാപോഹങ്ങൾക്ക് കാരണമായി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നത് വരെ സ്ഥിരീകരിക്കാത്ത ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ അൽ ഹറമൈൻ ആളുകളോട് അഭ്യർത്ഥിച്ചു.
ഈ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, സ്ഫോടനത്തിന്റെ കാരണം സ്ഥിരീകരിക്കാൻ സൌദി അധികൃതരിൽ നിന്ന് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ സ്ഥിരീകരിക്കാത്ത ചില സ്രോതസ്സുകൾ ഈ വസ്തു ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂത്തി സൈന്യം പ്രയോഗിച്ച മിസൈലായിരിക്കാമെന്ന് അനുമാനിച്ചുവെങ്കിലും അത്തരം അവകാശവാദങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)