
കുവൈത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ ഇന്ത്യക്ക് കൈമാറി
കുവൈത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയായ മുനവ്വർ ഖാനെ ഇന്ത്യക്ക് കൈമാറി. ഇയാളെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉദ്യോഗസ്ഥർ കുവൈത്ത് പോലീസിൻ്റെ സഹായത്തോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾക്ക് ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള പ്രതിയാണ് മുനവ്വർ ഖാൻ. സിബിഐയുടെ ഇന്റർനാഷണൽ പോലീസ് കോ-ഓപ്പറേഷൻ യൂണിറ്റ് (ഐപിസിയു), വിദേശകാര്യ മന്ത്രാലയം (എം.ഇ.എ), കുവൈത്ത് നാഷണൽ സെൻട്രൽ ബ്യൂറോ (എൻസിബി) എന്നിവയുടെ സഹകരണത്തോടെയാണ് ഇയാളെ കൈമാറിയത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ ഇന്ത്യയും കുവൈത്തും തമ്മിൽ നിലവിലുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
യാത്രക്കാരുടെ ശ്രദ്ധക്ക്! കുവൈത്തിലെ ഈ റോഡിലേക്കുള്ള പ്രധാന സ്ട്രീറ്റ് പൂർണമായും അടച്ചു
കുവൈത്തിലെ നാലാമത്തെ റിങ് റോഡിലേക്കുള്ള ഡമാസ്കസ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചു. റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ട്രാഫിക് ഡയറക്ടറേറ്റുമായി ചേർന്നാണ് ഈ അറിയിപ്പ് നൽകിയത്.സെപ്തംബർ 11 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് അടച്ചിടൽ ആരംഭിക്കുകയും സെപ്തംബർ 14 ഞായറാഴ്ച പുലർച്ചെ വരെ പ്രാബല്യത്തിൽ തുടരുകയും ചെയ്യും. ഈ സമയങ്ങളിൽ യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുട്ടികൾക്ക് വാഹനം നൽകല്ലേ! കുവൈത്തിൽ ഒരാഴ്ചക്കിടെ പിടിയിലായത് 79 പ്രായപൂർത്തിയാകാത്ത ഡ്രൈവർമാർ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ തടയാൻ ട്രാഫിക് അധികൃതർ പരിശോധനകൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ ലൈസൻസില്ലാതെ വാഹനമോടിച്ച 79 കുട്ടികളെ പിടികൂടി. ഇവർക്കെതിരെ നിയമനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. കുട്ടികൾക്ക് വാഹനം നൽകരുതെന്ന് അധികൃതർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 31,395 ഗതാഗത നിയമലംഘനങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിൽ 29 വാഹനങ്ങൾ പിടിച്ചെടുക്കുകയും 66 ഒളിവിൽ പോയവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, 126 റെസിഡൻസി നിയമലംഘകരെയും പിടികൂടി. പരിശോധനയിൽ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മൂന്ന് പേരെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന് കൈമാറി. ഈ കാലയളവിൽ 1,179 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ അപകടങ്ങളിൽ 180 പേർക്ക് പരിക്കേറ്റു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ നാല് പ്രവാസികൾ ഉൾപ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റിൽ ഇന്ന് പുലർച്ചെ, എട്ട് കുറ്റവാളികളിൽ ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി. വധശിക്ഷയിൽ കുവൈറ്റ്, ഇറാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നു. ഇവരിൽ മൂന്ന് കുവൈറ്റികളും, രണ്ട് ബംഗ്ലാദേശികളും കൊലപാതക കേസിലും, രണ്ട് ഇറാനികൾ മയക്കുമരുന്ന് കേസിലും ശിക്ഷിക്കപ്പെട്ടവരാണ്. ബന്ധുക്കൾ മാപ്പ് നൽകാൻ തീരുമാനിച്ചതിനെത്തുടർന്ന് ഫഹദ് മുഹമ്മദെന്ന കുറ്റവാളിയുടെ മൂന്ന് ശിക്ഷകൾ ഒഴിവാക്കി. അതേസമയം, 2 ദശലക്ഷം കുവൈറ്റ് ദിനാർ ആയി നിശ്ചയിച്ച രക്തപ്പണം ശേഖരിക്കാൻ കഴിയാത്തതിനെ തുടർന്ന് അബ്ദുൽ അസീസ് അൽ-ആസ്മിയുടെ വധശിക്ഷ നടപ്പാക്കി. കുവൈറ്റ് നിയമത്തിനും നിർദ്ദിഷ്ട നിയമ നടപടിക്രമങ്ങൾക്കും അനുസൃതമായാണ് വധശിക്ഷകൾ നടപ്പിലാക്കിയതെന്ന് അധികൃതർ വീണ്ടും സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിലെ മത്സ്യവിപണിയിൽ ഈ വര്ഷം ആദ്യ പാദത്തില് വിറ്റഴിച്ചത് 508 ടൺ മത്സ്യം
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്കുകൾ പ്രകാരം കുവൈറ്റിലെ മത്സ്യവിപണിയിൽ ഈ വര്ഷത്തെ ആദ്യ പാദത്തില് വിറ്റഴിച്ചത് 508 ടൺ മത്സ്യം. ജനുവരി മുതൽ മാർച്ച് വരെ ഏകദേശം 970,511 ദീനാറിന്റെ മത്സ്യമാണ് വിറ്റത്. ഏറ്റവും കൂടുതൽ പിടിച്ചത് നുവൈബി മത്സ്യമാണ്. വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ ആകെ 117 ടൺ നുവൈബി മത്സ്യം ലഭിച്ചു. ഇതിന്റെ മൂല്യം 240,000 ദീനാർ കണക്കാക്കുന്നു. ജനുവരിയിൽ 192 ടൺ മത്സ്യം പിടിച്ചു. ഇതിന്റെ മൂല്യം 340,000 ദീനാർ കണക്കാക്കുന്നു. കിങ് ഫിഷാണ് ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പിടിച്ചത്. ഫെബ്രുവരിയിൽ ആകെ പിടിച്ചത് 167 ടൺ മത്സ്യം. തിലാപ്പിയ ഈ മാസം പട്ടികയിൽ ഒന്നാമതെത്തി. മാർച്ചിൽ 148 ടൺ മീൻ പിടിച്ചു. വിപണികളിൽ ചെമ്മീൻ, കടൽ ബ്രീം, ഗ്രൂപ്പർ തുടങ്ങിയ ഇനങ്ങൾക്കാണ് കൂടുതല് ആവശ്യക്കാർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഖത്തർ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ
ദോഹ: ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണം രാഷ്ട്ര ഭീകരതയാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഖത്തർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഏത് സുരക്ഷാ ലംഘനത്തോടും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽതാനി. ഈ “നഗ്നമായ ആക്രമണത്തിനെതിരെ” തിരിച്ചടിക്കാൻ ഖത്തറിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ സേന ഉടൻതന്നെ ഇടപെട്ടെന്നും അപകടത്തിൽപ്പെട്ടവരെയും ഇരകളെയും തിരിച്ചറിഞ്ഞെന്നും അദ്ദേഹം വിശദീകരിച്ചു.
ഇസ്രയേൽ ആക്രമണത്തെ “രാഷ്ട്ര ഭീകരത” എന്നും പ്രാദേശിക സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ശ്രമമെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. “ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, എല്ലാ ധാർമിക നിലവാരങ്ങളെയും ലംഘിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്ത ആയുധങ്ങളാണ് ഇസ്രയേൽ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “നെതന്യാഹുവിൽ നിന്ന് വഞ്ചന സ്വാഭാവികമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തോട് പ്രതികരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഒരു നിയമസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് അൽതാനി സ്ഥിരീകരിച്ചു. “ഇന്ന് സംഭവിച്ചത് ഈ മേഖലയ്ക്ക് നൽകുന്ന അപകടകരമായ സന്ദേശമാണ്. ഇവിടെ രാഷ്ട്രീയ വിവേകശൂന്യതയിൽ ഏർപ്പെടുന്ന ഒരു തെമ്മാടി ശക്തിയുണ്ടെന്ന് ഇത് കാണിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, വെല്ലുവിളികൾക്കിടയിലും മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ പ്രധാനമന്ത്രി അറിയിച്ചു. സംഭാഷണങ്ങളിലൂടെ മേഖലയിൽ സ്ഥിരത കൈവരിക്കുക എന്നതാണ് ഖത്തറിന്റെ നയതന്ത്രത്തിന്റെ അടിസ്ഥാനം. അത് രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഈ മേഖലയുടെയും ജനങ്ങളുടെയും സ്ഥിരതയ്ക്കായി തങ്ങൾ മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ ആക്രമണത്തിനെതിരെ നടപടിയെടുക്കുന്നതിനായി എല്ലാ സൗഹൃദ, സഹോദര രാഷ്ട്രങ്ങളുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, യുഎസ് സമ്മർദ്ദം കാരണം മധ്യസ്ഥ ശ്രമങ്ങൾ നിർത്തരുതെന്ന് യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തർ നേതാക്കൾ ട്രംപ് ഭരണകൂടത്തെ മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചതിന് പിന്നാലെയായിരുന്നു യുഎസിന്റെ ഈ ഇടപെടൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)