Posted By Editor Editor Posted On

കൂടുതൽ ശ്രദ്ധ വേണം; കുവൈറ്റിൽ ഒ​രാ​ഴ്ച​ക്കി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 1179 അ​പ​ക​ട​ങ്ങ​ൾ; 180 പേർക്ക് പരിക്ക്

കുവൈറ്റിൽ കഴിഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 1179 അ​പ​ക​ട​ങ്ങ​ൾ. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. ഈ അപകടങ്ങളിൽ 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച 79 പ്രായപൂർത്തിയാകാത്തവരെ പിടികൂടി. ഇതിൽ 60 പേരും ജഹ്‌റ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഈ കാലയളവിൽ ട്രാഫിക് സ്റ്റേഷനുകളിൽ 65 പേരെ കസ്റ്റഡിയിലെടുത്തു, ഇതിൽ 40 പേരും ജഹ്‌റയിൽ നിന്നാണ്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ 29 വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും പോലീസ് പിടിച്ചെടുത്തു. ഫ​ർ​വാ​നി​യ​യി​ലാ​ണ് കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്; 6,472. കു​വൈ​ത്ത് സി​റ്റി​യി​ൽ 5,286, അ​ഹ്മ​ദി 5,022 എ​ന്നി​ങ്ങ​നെ ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​ഹ്റ​യി​ൽ 4,719 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഹ​വ​ല്ലി​യി​ൽ 2,317 നി​യ​മ​ലം​ഘ​ന​ങ്ങ​ളും മു​ബാ​റ​ക് അ​ൽ​ക​ബീ​റി​ൽ 2,111 നി​യ​മ​ലം​ഘ​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *