Posted By Editor Editor Posted On

പരസ്യങ്ങൾക്ക് കടിഞ്ഞാണിടാൻ കുവൈത്ത്; പുതിയ നിയമം വരുന്നു, അറിയാം വിശദമായി

കുവൈത്തിൽ സോഷ്യൽ മീഡിയ താരങ്ങളുടെയും ഇൻഫ്ലുവൻസർമാരുടെയും വാണിജ്യപരമായ പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ മാധ്യമ നിയമം വരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് നിയമത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

പുതിയ നിയമം നിലവിൽ വരുന്നതോടെ, സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും പരസ്യം ചെയ്യുന്നതിന് വാണിജ്യ, വ്യവസായ, വിവര മന്ത്രാലയങ്ങളിൽ നിന്ന് പ്രത്യേക ലൈസൻസ് നിർബന്ധമാക്കും. ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ, പരസ്യത്തിൻ്റെ രീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, പരസ്യങ്ങൾ നൽകുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിവര മന്ത്രാലയം പരിശോധിക്കണമെന്ന നിർദ്ദേശവും കരട് നിയമത്തിലുണ്ട്. പുതിയ നിയമത്തിൻ്റെ കരട് അന്തിമഘട്ടത്തിലാണ്. ഉടൻ തന്നെ ഇത് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും. നിയമപരവും വാണിജ്യപരവുമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് പുതിയ നിയമത്തിലൂടെ കുവൈത്ത് ലക്ഷ്യമിടുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി നൂറുൽ ആമിൻ ഉദിനൂർ പീടികയിൽ (47) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ ഹസീന, മക്കൾ നിഹാൽ, നിഹ‌ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

മികവോടെ സഹേൽ ആപ്പ്; 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കൾ, 110 ദശലക്ഷത്തിലധികം ഇടപാടുകൾ

കുവൈറ്റിൽ മികച്ച സേവനവുമായി സഹേൽ ആപ്പ്. നിലവിൽ 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കളും, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ‘സഹേൽ’ ആപ്ലിക്കേഷൻ മാറിയെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു. ബയാൻ പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ നേട്ടം പ്രഖ്യാപിച്ചത്. ആശയവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ, സാഹെൽ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ ആപ്പിന്റെ നേട്ടങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് വിശദമായ അവതരണം നടത്തി. മന്ത്രിസഭാ യോഗം മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു. ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ 50 വ്യാവസായിക, സേവന, കരകൗശല പ്ലോട്ടുകളുടെ ലൈസൻസ് ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്ന് റദ്ദാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. നിയമലംഘകർക്കെതിരെ തുടർന്നും നിയമനടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-ഒജൈൽ ഉറപ്പ് നൽകി.

ഡൗൺലോഡ് ചെയ്യാം: https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN&pli=1

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഇനി ക്യുആർ കോഡ് മതി; വിവരങ്ങൾ മൊബൈലിൽ മാറ്റാം; വരുന്നൂ ക്യുആർ കോഡ് സഹിതം പുതിയ ഇ-ആധാർ ആപ്പ്

ആധാർ കാർഡ് ഉപയോഗം കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ പുതിയ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇ-ആധാർ സംവിധാനവുമായി യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വരുന്നു. 2025 അവസാനത്തോടെ രാജ്യവ്യാപകമായി ഇത് നടപ്പിലാക്കാൻ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ ക്യുആർ കോഡ് സംവിധാനം വരുന്നതോടെ ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ ഉപയോഗിക്കേണ്ട ആവശ്യം ഇല്ലാതാകും. ഡിജിറ്റൽ ക്യുആർ സ്കാനുകൾ വഴി തിരിച്ചറിയൽ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. ഇത് സേവനദാതാക്കൾക്കും ഉപയോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാകും. നിലവിലുള്ള ഒരു ലക്ഷം ആധാർ ഓതൻ്റിക്കേഷൻ ഉപകരണങ്ങളിൽ 2,000 എണ്ണം ഇതിനകം ക്യുആർ അധിഷ്ഠിതമായി മാറ്റിയിട്ടുണ്ടെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ അറിയിച്ചു.

മൊബൈൽ ആപ്പ് വഴി വിവരങ്ങൾ മാറ്റാം

ക്യുആർ കോഡ് സംവിധാനത്തിന് പുറമെ, അപ്‌ഡേറ്റ് ചെയ്ത പുതിയ മൊബൈൽ ആപ്പും യുഐഡിഎഐ പുറത്തിറക്കും. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ മിക്ക വ്യക്തിപരമായ വിവരങ്ങളും മൊബൈൽ ഫോണിൽ നിന്ന് നേരിട്ട് മാറ്റാൻ സാധിക്കും. ഇത് ആധാർ എൻറോൾമെൻ്റ് കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടതിൻ്റെ ആവശ്യം കുറയ്ക്കും. 2025 നവംബർ മുതൽ ബയോമെട്രിക് വിവരങ്ങളായ വിരലടയാളം, ഐറിസ് സ്കാനുകൾ എന്നിവ അപ്ഡേറ്റ് ചെയ്യാൻ മാത്രമാകും നേരിട്ടുള്ള സന്ദർശനം വേണ്ടിവരിക.

പുതിയ സിസ്റ്റം സർക്കാർ ഡാറ്റാബേസുകളായ ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, പാസ്പോർട്ടുകൾ, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് എന്നിവയുമായി ബന്ധിപ്പിക്കും. ഇത് വിവരങ്ങൾ കൂടുതൽ കൃത്യതയോടെ ലഭ്യമാക്കാൻ സഹായിക്കും.

സുരക്ഷ ഉറപ്പാക്കും

വ്യക്തിഗത വിവരങ്ങൾ ഉടമയുടെ സമ്മതത്തോടെ മാത്രമേ പങ്കിടുകയുള്ളൂ എന്ന് ഉറപ്പാക്കുന്ന സ്വകാര്യതാ സുരക്ഷാ സംവിധാനങ്ങളോടെയാകും പുതിയ സിസ്റ്റം പ്രവർത്തിക്കുക. ക്യുആർ കോഡ് വെരിഫിക്കേഷൻ രീതി സബ്-രജിസ്ട്രാർ ഓഫീസുകളിലും ഹോട്ടലുകളിലും ഇതിനകം പരീക്ഷിച്ചു വരികയാണ്.

സ്കൂൾ വിദ്യാർത്ഥികൾക്കും ആധാർ നിർബന്ധമാക്കും

സ്കൂൾ വിദ്യാർത്ഥികൾക്കായി ബയോമെട്രിക് എൻറോൾമെൻ്റ് ഡ്രൈവുകൾ നടത്താൻ സിബിഎസ്ഇ പോലുള്ള വിദ്യാഭ്യാസ ബോർഡുകളുമായി യുഐഡിഎഐ സഹകരിക്കും. 5 മുതൽ 7 വയസ് വരെയുള്ള കുട്ടികൾക്കും, 15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റുകൾ നടപ്പിലാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഇ-ആധാർ ഡൗൺലോഡ് ചെയ്യാം https://uidai.gov.in/en/my-aadhaar/get-aadhaar.html

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

വിദേശയാത്രയിൽ നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ; കാരണം അറിഞ്ഞാൽ ഞെട്ടും!

മെൽബൺ വിമാനത്താവളത്തിൽ വെച്ച് നടി നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ചുമത്തി. കൈവശം വെച്ച മുല്ലപ്പൂവാണ് പിഴയ്ക്ക് കാരണം. ഓസ്‌ട്രേലിയയുടെ ജൈവ സുരക്ഷാ നിയമം ലംഘിച്ചതിനാണ് നടിക്ക് പിഴ ചുമത്തിയത്. വിക്ടോറിയയിലെ ഒരു മലയാളി അസോസിയേഷൻ്റെ പരിപാടിയിൽ സംസാരിക്കവെയാണ് നവ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമം അനുസരിച്ച് വിദേശരാജ്യങ്ങളിൽ നിന്നുള്ള ചെടികളോ പൂക്കളോ രാജ്യത്തേക്ക് കൊണ്ടുപോകാൻ പാടില്ല. ഈ വസ്തുക്കളിലൂടെ രാജ്യത്തെ പരിസ്ഥിതിക്ക് ദോഷകരമായേക്കാവുന്ന സൂക്ഷ്മജീവികളോ രോഗങ്ങളോ എത്താൻ സാധ്യതയുണ്ട്.നവ്യയുടെ കൈവശം 15 സെന്റീമീറ്ററോളം മുല്ലപ്പൂവാണ് ഉണ്ടായിരുന്നത്. പരിപാടിയിൽ വെക്കാനായി പിതാവ് കൊടുത്തയച്ചതായിരുന്നു ഇത്. നിയമത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് നവ്യ സമ്മതിച്ചു. എങ്കിലും തെറ്റ് തെറ്റ് തന്നെയാണെന്നും, പിഴ 28 ദിവസത്തിനകം അടയ്ക്കുമെന്നും അവർ വ്യക്തമാക്കി.

സംഭവം ഇങ്ങനെ:

ഓസ്‌ട്രേലിയയിലേക്കുള്ള യാത്രക്ക് മുമ്പ് നവ്യയുടെ അച്ഛനാണ് മുല്ലപ്പൂവ് വാങ്ങിക്കൊടുത്തത്. കൊച്ചിയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുമ്പോൾ ഒരു കഷണം മുടിയിൽ വെക്കാനും, സിംഗപ്പൂരിൽ നിന്ന് മെൽബണിലേക്ക് പോകുമ്പോൾ വെക്കാനായി മറ്റൊരു കഷണം കൈയ്യിലുള്ള ബാഗിൽ വെക്കാനും അദ്ദേഹം പറഞ്ഞു. അച്ഛൻ പറഞ്ഞതുപോലെ ചെയ്തെങ്കിലും, ഇത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ പറയുന്നു. ‘അറിവില്ലായ്മ ഒരു ഒഴിവുകഴിവല്ലെന്ന് എനിക്കറിയാം. പക്ഷേ, അത് മനഃപൂർവമായിരുന്നില്ല. 1980 ഓസ്ട്രേലിയൻ ഡോളർ പിഴ അടയ്ക്കാൻ അവർ ആവശ്യപ്പെട്ടു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിർദ്ദേശിച്ചത്,’ നവ്യ പറഞ്ഞു. തമാശയോടെയാണ് നവ്യ ഈ സംഭവം വിവരിച്ചത്. ഒരു ലക്ഷം രൂപയുടെ മുല്ലപ്പൂവും വെച്ചാണ് താൻ ഓസ്ട്രേലിയയിൽ എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.

എന്താണ് നിയമം?

ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ നിയമമനുസരിച്ച് വിദേശരാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ഓസ്ട്രേലിയൻ പരിസ്ഥിതിക്ക് ദോഷകരമായ രോഗങ്ങളെയും സൂക്ഷ്മജീവികളെയും രാജ്യത്തേക്ക് എത്തിക്കാൻ കാരണമാകുമെന്നതിനാലാണ് ഇത്തരമൊരു നടപടി. ഇത്തരം ജീവികൾ ഓസ്ട്രേലിയയിലെ കൃഷിക്കും വനത്തിനും നാശമുണ്ടാക്കുകയും തദ്ദേശീയ സസ്യങ്ങളെയും ജന്തുക്കളെയും അപകടത്തിലാക്കുകയും ചെയ്യും.1859-ൽ വിനോദത്തിനായി മുയലുകളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. മുയലുകൾ പെറ്റുപെരുകി കൃഷിഭൂമിക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തി. ഇത്തരം ഭീഷണികളിൽ നിന്ന് തദ്ദേശീയമായ സസ്യ-ജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഓസ്ട്രേലിയയിൽ കർശനമായ ജൈവ സുരക്ഷാ നിയമങ്ങൾ നിലവിലുണ്ട്. ഓസ്‌ട്രേലിയയെ കൂടാതെ ന്യൂസിലാൻഡ്, യു.എസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ നിയമങ്ങൾ നിലവിലുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *