
ജയിൽ ശിക്ഷയില്ല, പകരം സാമൂഹിക സേവനം; ഗതാഗത നിയമ ലംഘനത്തിന് ഇനി ശിക്ഷ വേറെ
കുവൈറ്റിൽ ഇനി ഗതാഗത നിയമ ലംഘനം നടത്തിയാൽ തടവ് ശിക്ഷയ്ക്ക് പകരം ഇനി സൗജന്യ സാമൂഹിക സേവനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽ. നിശ്ചിത ഗതാഗത ലംഘനങ്ങളിലാണ് തടവ് ശിക്ഷയ്ക്ക് പകരമായി സാമൂഹിക സേവനം നിർബന്ധമാക്കിയത്. ഗതാഗത അപകടങ്ങളിൽ വാഹനത്തിന് വലിയ കേടുപാടുകൾ സംഭവിച്ചാൽ ലംഘകൻ വാഹനം നന്നാക്കി കൊടുക്കുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകുകയോ വേണം. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, സാമൂഹികം, ഇസ്ലാമിക കാര്യം, വൈദ്യുതി-ജലം, പബ്ലിക് വർക്സ്, എണ്ണ- വാണിജ്യ, വ്യവസായ മന്ത്രാലയം, കുവൈത്ത് നഗരസഭ, പരിസ്ഥിതി പബ്ലിക് ഏജൻസി, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ ആൻഡ് ഫിഷ് റിസോഴ്സ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് എന്നിങ്ങനെ പതിനാറോളം മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലുമായാണ് സാമൂഹിക സേവനം ചെയ്യേണ്ടത്. ഇതിന് പുറമെ പള്ളികൾ, ബീച്ചുകൾ, ഗ്യാസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും കമ്യൂണിറ്റി സേവനങ്ങൾ നടത്തണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)