Posted By Editor Editor Posted On

സഹപ്രവർത്തകയായ ഇന്ത്യക്കാരി കണ്ണുരുട്ടി; നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

സഹപ്രവർത്തകയായ ഇന്ത്യക്കാരിയിൽ നിന്നും കണ്ണുരുട്ടൽ നേരിടേണ്ടി വന്ന നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് തൊഴിൽ ട്രൈബ്യൂണൽ. ലണ്ടനിലാണ് സംഭവം നടന്നത്. ഒരു സഹപ്രവർത്തകയിൽ നിന്ന് നിരന്തരമായ കണ്ണുരുട്ടലും താഴ്ത്തിക്കെട്ടലും നേരിട്ട നഴ്‌സിനാണ് നഷ്ടപരിഹാരം വിധിച്ചത്. കണ്ണുരുട്ടൽ പോലുള്ള വാക്കേതര പ്രവർത്തികളും ജോലിസ്ഥലത്തെ പീഡനമായി കണക്കാക്കുമെന്ന് തൊഴിൽ ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് തൊഴിലുടമകളും ഉത്തരവാദികളായിരിക്കുമെന്നും ട്രൈബ്യൂണൽ വിധിച്ചു. 40 വർഷത്തിലേറെ പരിചയസമ്പത്തുള്ള 64 വയസ്സുകാരിയായ ഡെന്റൽ നഴ്സ് മോറിൻ ഹോവിസണിനാണ് സഹപ്രവർത്തകയിൽ നിന്നും മോശം അനുഭവം ഉണ്ടായത്. എഡിൻബർഗിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ കേന്ദ്രത്തിൽവച്ച് ഏറ്റവും പരുഷവും ഭീഷണിപ്പെടുത്തുന്നതും വിലകുറച്ച് കാണിക്കുന്നതുമായ പെരുമാറ്റമാണ് സഹപ്രവർത്തകയിൽ നിന്ന് നഴ്സ് നേരിട്ടതെന്ന് എഡിൻബർഗ് ട്രൈബ്യൂണൽ അന്വേഷണത്തിൽ കണ്ടെത്തി. കേന്ദ്രത്തിൽ പുതിയ ഡെന്റൽ തെറാപ്പിസ്റ്റ് ജിസ്‌ന ഇക്ബാലിനെ നിയമിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇന്ത്യയിൽ യോഗ്യതയുള്ള ദന്തഡോക്ടറായിരുന്നെങ്കിലും യുകെയിൽ പ്രാക്ടീസ് ചെയ്യാൻ ജിസ്‌നയ്ക്ക് യോഗ്യതയുണ്ടായിരുന്നില്ല. തുടർന്ന് ക്ലിനിക്കിൽ ഹോവിസൺ വർഷങ്ങളായി ചെയ്തുവന്നിരുന്ന റിസപ്ഷനിസ്റ്റ് ജോലികൾ ജിസ്‌നയ്ക്ക് ചെയ്യേണ്ടിവന്നു. തന്റെ സഹപ്രവർത്തക ജിസ്‌ന തന്നെ ആവർത്തിച്ച് അവഗണിക്കുകയും സംസാരിക്കുമ്പോൾ കണ്ണുരുട്ടുകയും ചെയ്തു എന്നതായിരുന്നു ഹോവിസണിന്റെ പരാതി. ജോലിസ്ഥലത്തുവച്ച് കരയുന്ന സ്ഥിതി വരെ ഉണ്ടായി. തുടർന്ന് കാര്യങ്ങൾ ക്ലിനിക്ക് ഉടമ ഡോ. ഫാരി ജോൺസൺ വിത്തയത്തിനെ അറിയിച്ചു. പിന്നീടാണ് കാര്യങ്ങൾ നിയമത്തിന്റെ വഴിയ്ക്ക് പോയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *