
കുവൈറ്റിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയിലേക്ക് മാനേജർമാരെ തേടുന്നു; ഉടനെ അപേക്ഷിക്കാം
പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ TABCo-യുടെ കീഴിലുള്ള എലവേഷൻ ബർഗർ (Elevation Burger) ശൃംഖലയിലേക്ക് റെസ്റ്റോറന്റ് മാനേജർ, അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. SMC ഇന്റർനാഷണൽ പ്ലേസ്‌മെന്റ് വഴിയാണ് ഈ നിയമനം.
യോഗ്യതയും പരിചയപരിധി:
7 വർഷത്തിലധികം റെസ്റ്റോറന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിപരിചയം വേണം.
ഫാസ്റ്റ് കാഷ്വൽ ഓപ്പറേഷൻസിൽ പരിചയമുള്ളവർക്ക് മുൻഗണന.
മക്ഡൊണാൾഡ്‌സ്, ഷേക്ക് ഷാക്ക്, ഫൈവ് ഗയ്സ്, ബർഗർ കിംഗ് തുടങ്ങിയ ബ്രാൻഡുകളിൽ പ്രവർത്തിച്ചവർക്ക് പ്രത്യേക പരിഗണന ലഭിക്കും.
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
ശമ്പളവും ആനുകൂല്യങ്ങളും:
റെസ്റ്റോറന്റ് മാനേജർ (RM):
ആകെ ശമ്പളം: 500 കുവൈറ്റി ദിനാർ (ഏകദേശം 1.35 ലക്ഷം രൂപ)
ഇതിൽ അടിസ്ഥാന ശമ്പളം, ഭക്ഷണ, താമസ, യാത്രാ അലവൻസുകൾ എന്നിവ ഉൾപ്പെടുന്നു.
അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജർ (ARM):
ആകെ ശമ്പളം: 400 കുവൈറ്റി ദിനാർ (ഏകദേശം 1.08 ലക്ഷം രൂപ)
ഇതിൽ അടിസ്ഥാന ശമ്പളം, ഭക്ഷണ, താമസ, യാത്രാ അലവൻസുകൾ എന്നിവ ഉൾപ്പെടുന്നു
മറ്റ് ഉത്തരവാദിത്തങ്ങൾ:
റെസ്റ്റോറന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ജീവനക്കാരെ പരിശീലിപ്പിക്കുക, ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുക, സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുക, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുക എന്നിവ റെസ്റ്റോറന്റ് മാനേജർമാരുടെ പ്രധാന ചുമതലകളിൽ ഉൾപ്പെടുന്നു.
അപേക്ഷ സമർപ്പിക്കാൻ:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ സി.വി., +91 9342359101 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെക്കൊടുത്തിട്ടുള്ള നമ്പറുകളിലോ ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: +91 9342359101 / +91 7806812482 / +91 44 4856 9621
ഇമെയിൽ: [email protected]
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)