Posted By Editor Editor Posted On

കുവൈത്തിൽ ഭിക്ഷാടനം നടത്തിയ 14 സ്ത്രീകൾ പിടിയിൽ

രാജ്യത്ത് ഭിക്ഷാടനം നടത്തിയ 14 സ്ത്രീകൾ പിടിയിൽ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ജോർദാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഇവരെ പിടികൂടിയത്. ഭിക്ഷാടനം കുവൈത്തിൽ നിയമം മൂലം നിരോധിച്ചതാണ്.

പിടിയിലായവരെയും അവരുടെ സ്പോൺസർമാരെയും നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. ഭിക്ഷാടനമടക്കമുള്ള എല്ലാ നിയമലംഘനങ്ങളും കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ താമസ-തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *