
പ്രവാസികൾക്ക് സന്തോഷവാർത്ത; ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ച് ജസീറ എയർവേയ്‌സ്, 14 ദിനാർ മുതൽ ടിക്കറ്റുകൾ
യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ജസീറ എയർവേയ്‌സ്. ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് എയർവേയ്‌സ്. 14 കുവൈത്തി ദിനാർ മുതലുള്ള ടിക്കറ്റുകളിൽ ഒരു ലക്ഷം സീറ്റുകൾ ലഭ്യമാകും. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കാനും, ഈ വേനൽക്കാലം അവസാനിക്കുന്നതിന് മുമ്പ്അവസരം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പ്രത്യേക ഓഫർ പുറത്തിറക്കുന്നതിൽ അതീവ സന്തുഷ്ടരാണെന്ന് ജസീറ എയർവേയ്‌സ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ പോൾ കരോൾ പറഞ്ഞു. ഒരു ലക്ഷം സീറ്റുകൾ അതിശയകരമായ വിലകളിൽ വാഗ്ദാനം ചെയ്യുന്നതിലൂടെ, അവധിക്കാല യാത്രയുടെയോ അത്യാവശ്യ യാത്രയുടെയോ സ്വപ്നം ജസീറ എയർവേയ്‌സ് എന്നത്തേക്കാളും അടുപ്പവും എളുപ്പവുമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 27 മുതൽ 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക. 2025 ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രാ ബുക്കിംഗുകൾക്ക് ഈ നിരക്ക് ബാധകമാണ്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി നിരവധി സ്ഥലങ്ങളിലേക്ക് ജസീറ എയർവേയ്‌സിന് സർവീസുകളുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)