Posted By Editor Editor Posted On

ഇന്ത്യ – കുവൈത്ത് വ്യോമയാന കരാർ; മേഖലയിലെ ഏറ്റവും വലിയ ട്രാൻസിറ്റ് കേന്ദ്രമായി കുവൈത്ത് മാറുമെന്ന് പ്രതീക്ഷ

വ്യോമയാന മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം, കുവൈത്തിനെ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ട്രാൻസിറ്റ് കേന്ദ്രമായി ഉയർത്തുവാൻ സഹായകമാകും
എന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ വ്യക്താക്കി. . ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ അന്തർദേശീയ തലത്തിൽ , ഏറ്റവും വലിയ വ്യോമഗതാഗത പങ്കാളികളിൽ ഒന്നായ ഇന്ത്യയുമായി വ്യോമയാന ബന്ധം വികസിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധത തന്ത്രപരമായ ചുവടുവയ്പ്പാണെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇന്ത്യൻ വിമാനത്താവളങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വ്യോമഗതാഗതം, ടൂറിസം, വ്യാപാരം എന്നിവയുടെ പുനരുജ്ജീവനത്തിനും ഈ കരാർ പ്രയോജനകരമാകും. ഇതിനു പുറമെ കുവൈത്ത് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ദേശീയ, വിദേശ വിമാനക്കമ്പനികൾക്കും ഇത് വഴി ഒട്ടേറെ പ്രയോജനമാണ് ലഭിക്കുക.. 2007 വരെയുള്ള കുവൈത്തിലെ ഇന്ത്യൻ ജന സംഖ്യയിൽ ഉണ്ടായ വർദ്ധനവിന്റെ പശ്ചാത്തലം കൂടി മുൻ നിർത്തിയാണു ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ രൂപീകരിക്കാൻ മുന്നോട്ട് വന്നത്., ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനായി പതിവ് വിമാന സർവീസുകൾ വർദ്ധിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *