Posted By Editor Editor Posted On

യാത്രാ വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 50 പേർ

റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സൈബീരിയ ആസ്ഥാനമായ എയർലൈൻ കമ്പനിയാണ് അംഗാര. അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിലച്ചു. റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *