
ഒരു ഒന്നൊന്നര ഭാഗ്യം! എമിറേറ്റ്സ് ഡ്രോയിൽ വമ്പൻ നേട്ടം കൊയ്തവരിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ
എമിരേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ 100 ദശലക്ഷം ദിർഹം (231 കോടി) നേടി ശ്രദ്ധേയനായ ചെന്നൈ സ്വദേശി ശ്രീറാം. ആർ-ൻ്റെ വിജയം ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് വിദേശത്ത് കഠിനാധ്വാനം പ്രവാസികളായ ഇന്ത്യക്കാർക്ക് വലിയ പ്രചോദനമാണ് നൽകിയത്. ആയിരക്കണക്കിന് ആളുകൾക്ക് ഭാഗ്യം പരീക്ഷണത്തിനാണ് ശ്രീറാം പ്രേരണയായത്. ശ്രീറാമിന്റെ കഥ പ്രചോദനമായി എമിറേറ്റ്സ് ഡ്രോയിൽ വിജയിച്ച ചിലരുടെ വാക്കുകൾ കേൾക്കാം…
വിഷ്ണു വിശ്വനാഥൻ
കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിയാണ് 33 കാരനായ വിഷ്ണു വിശ്വനാഥൻ. ശ്രീറാമിന്റെ വിജയകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആദ്യമായി MEGA7 കളിച്ചു. മൂന്നു മാസത്തിനുശേഷം, ഒറ്റ ടിക്കറ്റിലൂടെ ഇദ്ദേഹം 100,000 ദിർഹം നേടി. നേടിയ സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നാണ് വിഷ്ണു പറയുന്നത്.
ഭാവിഷ രാജ്വാനി
ശ്രീറാമിന്റെ കഥകളറിഞ്ഞ് EASY6 കളിച്ച ഭാവിഷ ഏതാനും മാസങ്ങൾക്കുള്ളിൽ 60,000 ദിർഹം നേടി. ഈ പണം പിതാവിൻ്റെ ബിസിനസ് വികസിപ്പിക്കാനായി നൽകാനാണ് ഭാവിഷയുടെ പദ്ധതി. ശ്രീറാമിന്റെ കുടുംബ സ്നേഹത്തിന്റെ കഥയാണ് തന്നെ ഇതിന് പ്രചോദിപ്പിച്ചതെന്നും ഒരു നന്മ മറ്റൊരു നന്മയ്ക്ക് കാരണമാകുന്നുവെന്ന് മുംബൈ സ്വദേശിനിയായ 27 കാരി ഭാവിഷ രാജ്വാനി പറയുന്നു.
സാമുവൽ ജോൺ
ഭാഗ്യം തേടിയെത്തിയ മറ്റൊരു മലയാളിയാണ് സാമുവൽ ജോൺ. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സാമുവൽ, സ്ഥിരമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്നയാളാണ്. FAST5-ൽ 50,000 ദിർഹമാണ് അദ്ദേഹം നേടിയത്. തന്റെ ജീവിതകാലത്തേക്കുള്ള സാമ്പത്തിക ഭദ്രതത ഇതിലൂടെ അദ്ദേഹം സ്വന്തമാക്കി. ഇതുകൊണ്ടും നിർത്തില്ലെന്ന് സാമുവൽ പറയുന്നു. ശ്രീറാമിനെപ്പോലെ 100 ദശലക്ഷം ദിർഹം നേടാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
പുനിത് ജുമാനി
ഗുജറാത്ത് സ്വേദശിയായ പുനിത് ജുമാനി റഷ്യയിൽ ബിസിനസ്സുകാരനാണ്. ശ്രീറാമിന്റെ വൈറൽ വീഡിയോ വഴിയാണ് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്. അഞ്ചു മാസങ്ങൾക്കു ശേഷം MEGA7 ടോപ്പ് റാഫിളിൽ 100,000 ദിർഹം നേടിയ ഇദ്ദേഹം ഇപ്പോൾ ഇന്ത്യയിൽ തൻ്റെ സ്വപ്ന വീട് നിർമ്മിക്കുന്ന തിരക്കലാണ്.
സലീം വി.കെ.
വീണ്ടും കേരളത്തിൽ നിന്നാണ് മറ്റൊരു വിജയകഥ. സൗദി അറേബ്യയിൽ മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സലീം, ഒരു വർഷത്തെ ശ്രമത്തിനൊടുവിൽ MEGA7-ൽ 150,000 ദിർഹം നേടി. റാൻഡം നമ്പറുകൾ തെരഞ്ഞെടുക്കുന്നതാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്നാണ് അദ്ദേഹം പറയുന്നത്.
പ്രസാദ് പൊന്നാല
ഖത്തറിൽ ജോലി ചെയ്യുന്ന തെലങ്കാന സ്വദേശിയായ പ്രസാദ്, ശ്രീറാമിന്റെ അഭിമുഖം കണ്ടതിന് തൊട്ടുപിന്നാലെ FAST5 കളിച്ചു. ഭാര്യയുടെയും മകളുടെയും ജന്മദിനങ്ങളെ അടിസ്ഥാനമാക്കിയുള്ള നമ്പറുകൾ ഉപയോഗിച്ച് കളിച്ച ഇദ്ദേഹം ആദ്യ ശ്രമത്തിൽ തന്നെ 50,000 ദിർഹം നേടി. മകളുടെ വിദ്യാഭ്യാസത്തിനായി ഈ പണം ഉപയോഗിക്കാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
റാസിൽ എം.വി.
38 കാരനായ മലായളി റാസിൽ എംവി എമിറേറ്റ്സ് ഡ്രോ സ്ഥിരമായി കളിച്ചിരുന്ന ആളാണ്. അദ്ദേഹത്തിന് EASY6-ൽ 60,000 ദിർഹമാണ് ലഭിച്ചത്. ചെറു വിജയങ്ങൾക്ക് ശേഷം ലഭിച്ച ഈ വലിയ തുക, തൻ്റെ വിശ്വാസത്തിനുള്ള പ്രതിഫലമാണെന്ന് അദ്ദേഹം കരുതുന്നു.
ഒരു വിജയത്തിൽ നിന്ന് അനേകം സ്വപ്നങ്ങളിലേക്ക്
വീട് നിർമാണം, വിദ്യാഭ്യാസം,കുടുംബത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റൽ തുടങ്ങിയവയിലേക്കെല്ലാം നയിച്ച് അങ്ങനെ പോകുന്നു ഈ വിജയങ്ങൾ . ഈ പറഞ്ഞ ഓരോ വിജയത്തിൻ്റെയും തുടക്കം ശ്രീറാം ആർ-ൻ്റെ 100 ദശലക്ഷം ദിർഹം വിജയമായിരുന്നു. എല്ലാവരും കണ്ട ആ വീഡിയോ, ആർക്കും അവഗണിക്കാനാവാത്ത ആ കഥ, പലരും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ച നിമിഷമായി തീർന്നു. അതെ ഒറ്റ ടിക്കറ്റ് നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം! എന്നാണ് അനുഭവസ്ഥർ പറയുന്നത്
വാരാന്ത്യത്തിൽ 52 സൗജന്യ ടിക്കറ്റുകൾ നേടാം!
ഈ വാരാന്ത്യത്തിൽ മാത്രം, ഈ ഞായറാഴ്ച 52 സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം: MEGA7, EASY6, FAST5 എന്നിവയ്‌ക്കായി ഓരോ ടിക്കറ്റ് ഒരൊറ്റ ഇടപാടിലൂടെ വാങ്ങുന്ന 52 പേർക്കായിരിക്കും സൗജന്യ ടിക്കറ്റുകൾ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കായി emiratesdraw.com സന്ദർശിക്കുകയോ, ആപ്പ് ഡൗൺലോഡ് ചെയ്യുകയോ, +971 4 356 2424 എന്ന നമ്പറിൽ വിളിക്കുകയോ, [email protected] എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ ചെയ്യാവുന്നതാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)