
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. പുന്നത്തല ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ബഹ്റൈനിൽനിന്ന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ യുവാവ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ബഹ്റൈനിൽനിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ വച്ചാണ് അഫ്സലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. കുറച്ചുദിവസം മുൻപ് അഫ്സലിന് പനി ബാധിച്ചിരുന്നു. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമാകാത്തതിനെത്തുടർന്ന് നാട്ടിലേക്കു തിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ഹാജറ, തസ്നീമ, ഉമ്മുക്കുൽസു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
This is a sample text from Display Ad slot 1
Comments (0)