
വീട്ടിൽ മദ്യനിർമാണം, ബസിൽ വിൽപന; വൻതോതിൽ മദ്യവുമായി പ്രവാസി പിടിയിൽ
കുവൈറ്റിൽ സബാഹ് അൽ സാലിം പ്രദേശത്ത് ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് മദ്യം നിർമിക്കുകയും വിൽപന നടത്തുകയും ചെയ്ത പ്രവാസി പിടിയിൽ. പരിശോധനയിൽ വൻ തോതിൽ മദ്യവും പിടിച്ചെടുത്തു. ആളില്ലാത്ത ഒരു വീട്ടിൽ ഏഷ്യൻ പൗരന്മാർ സന്ദർശിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന് ഇവിടം അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. പട്രോളിങ്ങും ശക്തമാക്കിയിരുന്നു. ഇതിനിടെ ഒരു ഏഷ്യൻ പൗരൻ ഓടിച്ചിരുന്ന ബസ് പുറത്തേക്ക് വരുന്നത് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ബസിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മദ്യ വിതരണത്തിനെന്ന് സംശയിക്കുന്ന 1160 പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തി. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുമായി വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂഗർഭ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. മൂന്ന് മദ്യ വാറ്റ് യൂനിറ്റുകൾ, 210 ബാരൽ പ്രാദേശികമായി വാറ്റിയെടുത്ത മദ്യം, 20 ഒഴിഞ്ഞ ബാരലുകൾ എന്നിവയും കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾ സഹിതം പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)