കുവൈറ്റ് എക്‌സിറ്റ് പെർമിറ്റ്: യാത്രകളിൽ കൂടുതൽ ജാഗ്രത ആവശ്യമെന്ന് അധികൃതർ

കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് എക്‌സിറ്റ് പെർമിറ്റ് സംവിധാനം നിലവിൽ വന്നതോടെ യാത്രാ പദ്ധതികളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്ക് ആവശ്യമായ അനുമതികൾ നേരത്തെ തന്നെ നേടണമെന്ന് അധികൃതർ വ്യക്തമാക്കി.
ഔദ്യോഗിക അവധി ഞായറാഴ്ച ആരംഭിക്കുകയും യാത്ര വ്യാഴാഴ്ച രാത്രിയിലേക്ക് ആസൂത്രണം ചെയ്യുകയും ചെയ്യുന്നവർ, അതിനനുസരിച്ച് പെർമിറ്റ് അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. പെർമിറ്റിലെ പുറപ്പെടൽ തീയതി അവധിയുമായി ഒത്തുപോകേണ്ടതാണ്. അത് പൊരുത്തപ്പെടാത്ത പക്ഷം വിമാനത്താവളത്തിൽ പെർമിറ്റ് നിരസിക്കപ്പെടാൻ സാധ്യത ഏറെയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *